കോഴികളെ രക്ഷിക്കുന്നതിനിടെ യുവാവിന്റെ കൈവിരൽ നായ കടിച്ചുമുറിച്ചു; നഖം ഉൾപ്പെടെ കടിച്ചെടുത്ത് ഓടി

കോഴികളെ രക്ഷിക്കുന്നതിനിടെ യുവാവിന്റെ കൈവിരൽ നായ കടിച്ചുമുറിച്ചു; നഖം ഉൾപ്പെടെ കടിച്ചെടുത്ത് ഓടി

അയൽവീട്ടിലെ കോഴികളെ തെരുവുനായ്ക്കളിൽനിന്ന് രക്ഷിക്കാൻ‌ ശ്രമിച്ചയാളുടെ കൈവിരൽ കടിച്ചു മുറിച്ചു. പള്ളിക്കൽ വെണ്ണായൂർ പുതുക്കുടിൽ വീട്ടിൽ കോട്ടുപൊയിലിൽ ലതീഷ് (42) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. അയൽ വീട്ടിലെ 3 കോഴികളെ നായ കൊന്നു.  ഓടിക്കുന്നതിനിടെ വീണ ലതീഷിന്റെ ഇടതു കൈയിലെ നടുവിരൽ നഖംസഹിതം നായ കടിച്ചെടുത്ത് ഓടി. കഴിഞ്ഞ ദിവസം ലതീഷിന്റെ വീട്ടിലെ താറാവിനെയും തെരുവുനായ കൊന്നിരുന്നു. രാമനാട്ടുകര വൈദ്യരങ്ങാടി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വാക്സീൻ ഇല്ലാത്തത്തിനെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു വാക്സീൻ … Read more

നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ കൂട്ട അവധി: രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി” പ്രതിഷേധം

നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ കൂട്ട അവധി: രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി” പ്രതിഷേധം

നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തത് രോഗികളെ വലച്ചു. നിരവധി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. വെള്ളിയാഴ്ചയാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണാനെത്തിയ രോഗികള്‍ മണിക്കൂറുകൾ കാത്തുനിന്ന് മടങ്ങിയത്. ആശുപത്രിയിലെത്തിയ ശേഷമാണ് ഡോക്ടർമാർ ഇല്ലാത്ത വിവരം അറിയുന്നത്. ഇ.എന്‍.ടി, ത്വഗ്, കണ്ണ് വിഭാഗം ഡോക്ടര്‍മാരാണ് അവധിയിലായിരുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. ആർ.എം.ഒയെ … Read more

ജോലി തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മലപ്പുറം സ്വദേശിയെ 70,000 രൂപ വാങ്ങി വഞ്ചിച്ചതായി പരാതി

ജോലി തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മലപ്പുറം സ്വദേശിയെ  70,000 രൂപ വാങ്ങി വഞ്ചിച്ചതായി പരാതി

സന്ദർശക വിസയിലെത്തിയയാൾക്ക്​ ​ജോലി വാഗ്ദാനം ചെയ്ത്​ പണം തട്ടിയതായി പരാതി. ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി മുബഷിറിൽ നിന്ന്​ കണ്ണൂർ തില്ല​ങ്കേരി സ്വദേശി അലി എന്നയാൾ പണം തട്ടിയെന്നാണ്​ പരാതി. കോഫി മേക്കർ ഒഴിവുകളു​ണ്ടെങ്കിൽ അറിയിക്കണമെന്ന്​ കാണിച്ച്​ മുബഷിർ ഫേസ്​ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ പെരിന്തൽമണ്ണ സ്വദേശി എന്ന്​ പരിചയപ്പെടുത്തി അലി വിളിച്ചത്​. ജോലി ഒഴിവുണ്ടെന്നും ജോലി ലഭിച്ച ശേഷം പണം നൽകിയാൽ മതി എന്നുമായിരുന്നു അലി പറഞ്ഞിരുന്നത്​. യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടെന്ന് അറിയിച്ച്​ … Read more

മൊറയൂരിൽ സ്വകാര്യബസ്സിനുള്ളിലെ മർദനം; കേസെടുത്തു

മൊറയൂരിൽ സ്വകാര്യബസ്സിനുള്ളിലെ മർദനം; കേസെടുത്തു

മൊറയൂര്‍: മൊറയൂരിൽ സ്വകാര്യബസിലെ മർദനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതിയിൽ നാട്ടുകാർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയുമാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഒരുകൂട്ടം നാട്ടുകാർ ബസ് ജീവനക്കാരെ മർദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാലക്കാടുനിന്ന് കോഴിക്കോട്ടോക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുള്ള മർദനത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊറയൂര്‍ സ്കൂള്‍പടി ബസ് സ്റ്റേപ്പില്‍ ഇറക്കേണ്ട യാത്രക്കാരനെ മൊറയൂര്‍ ടൗണ്‍ ബസ് സ്റ്റോപ്പില്‍ ഇറക്കിയെന്നാരോപിച്ച് സ്കൂള്‍ പടിയിയില്‍ ബസ് തടയുകയും ഡ്രൈവറും കണ്ടക്ടറുമടക്കമുള്ള ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നെന്നാണ് ബസുകാരുടെ പരാതി. അതേസമയം, യാത്രികനോട് … Read more

കുറ്റിപ്പുറം പാലത്തിൽ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി

കുറ്റിപ്പുറം പാലത്തിൽ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി

കുറ്റിപ്പുറം: പാലത്തിന്റെ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. വ്യാഴാഴ്ച രാത്രി 11 ന് ആരംഭിച്ച ജോലികൾ പുലർച്ച  വരെ നടന്നു. പത്ത് മിനിറ്റ് വീതം ഗതാഗതം നിർത്തിവെച്ചു. ഇതിനുശേഷം അഞ്ച് മിനിറ്റ് ഇടവിട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇനി പ്ലാസ്റ്ററിങ് പോലുള്ള മിനുക്ക് പണികൾ മാത്രമേ ബാക്കിയുള്ളൂ. ഇനിയുള്ള പണികൾക്ക് ഗതാഗത നിയന്ത്രണം ആവശ്യമുണ്ടാകില്ലെന്നാണ് കരാർ കമ്പനി അറിയിച്ചത്. അപകടം മൂലമുണ്ടായ പാലത്തിന്റെ തകരാർ പരിഹരിച്ചോയെന്നത് വിദഗ്ധരുടെ അഭിപ്രായം തേടി ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരുവശത്തുമുള്ള കമാനങ്ങളെ ബന്ധിപ്പിക്കുന്ന ബീമുകളാണ് … Read more

മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ട്രെയ്‌ലര്‍ ലോറിയില്‍ നിന്ന് വീണ് വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഒരു സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. തൃശൂര്‍ പുന്നയൂര്‍കുളം അകലാട് ആണ് അപകടം. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. കെട്ടുപൊട്ടി ലോറിയിലെ ഇരുമ്പ്ഷീറ്റുകള്‍ മൂഴുവന്‍ റോഡില്‍ വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറിങ്ങിയ മുഹമ്മദാലിയുടെയും ലോറിക്ക് പിന്നില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഷാജിയുടെയും മുകളിലേക്കാണ് ഷീറ്റ് വീണത്. ഇരുവരും തത്സക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്ത് … Read more