മലപ്പുറം ജില്ല സ്കൂൾ ശാസ്ത്രോത്സവം മഞ്ചേരിയിൽ
മഞ്ചേരി: റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ മഞ്ചേരിയിൽ നടക്കും. ശാസ്ത്ര-പ്രവൃത്തി പരിചയ മേള മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലും ഗണിത ശാസ്ത്രമേള തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂളിലും ഐ.ടി മേള ബോയ്സ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള ഗേൾസ് എച്ച്.എസ്.എസിലുമാണ് നടക്കുക. എച്ച്.എം.വൈ.എച്ച്.എസ്.എസിൽ ചേർന്ന സ്വാഗതസംഘം രൂപവത്കരണ യോഗം യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി … Read more