വളാഞ്ചേരിയിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി

വളാഞ്ചേരിയിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി

വളാഞ്ചേരി: ക്വാറികളിൽ ഉപയോഗിക്കുന്നതിനായി എത്തിച്ച വൻ സ്ഫോടക വസ്തു ശേഖരം വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സേഫ്റ്റി ഫ്യൂസ് ജലാറ്റിൻ, ഇലക്ട്രിക് ഡിറ്റ നേറ്ററുകൾ, ഓർഡിനറി ഡിറ്റനേറ്റർ തുടങ്ങിയവ കണ്ടെടുത്തു. പട്ടാമ്പി നടുവട്ടം സ്വാമി ദാസൻ(40), കുറ്റിപ്പുറം ചെല്ലൂർ ഷാഫി(45), വടക്കുംപുറം ഉണ്ണികൃഷ്ണൻ(52), വലിയകുന്ന് രവി(62) എന്നിവരാണ് അറസ്റ്റിലായത്. കൊടുമുടിയിൽ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. വടക്കുംപുറം മനക്കൽപ്പടി ഭാഗങ്ങളിലെ ക്വാറികളിൽ ഉപയോഗിക്കുന്നതിന് എത്തിച്ചവയാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.

നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ഇന്ന് അര മണിക്കൂർ വൈകും

നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ഇന്ന് അര മണിക്കൂർ വൈകും

നിലമ്പൂർ: നിലമ്പൂർ-കോട്ടയം എക്സ്പ്രസ്സ് ഇന്ന് അര മണിക്കൂർ വൈകിയോടുമെന്ന് ദക്ഷിണ റെയിൽവേ. വൈദ്യുതീകരിച്ച ഷൊർണൂർ – നിലമ്പൂർ പാതയുടെ പരിശോധനയും ഇലക്ട്രിക്ക് എഞ്ചിൻ വച്ചുള്ള പരീക്ഷണ ഓട്ടവും ഇന്ന് ഉച്ചക്ക് നടക്കുന്നതിനാലാണ് എക്സ്പ്രസ് വൈകുന്നത്. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ എ.കെ. സിദ്ധാർഥയുടെ മേൽനോട്ടത്തിലാണ് ട്രാക്കിൽ വേഗപരിശോധന (സ്പീഡ് ട്രയൽ) നടക്കുന്നത്.

കാക്കഞ്ചേരിയിൽ ബൈക്കിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു

കാക്കഞ്ചേരിയിൽ ബൈക്കിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. ഇന്നലെ രാത്രി 7.20ന് കാക്കഞ്ചേരി ദേശീയപാതയിലാണ് സംഭവം. കാക്കഞ്ചേരിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് രാമനാട്ടുകരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടമ്മ. പിന്തുടർന്ന് വന്ന മോഷ്ടാവ് അവരുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല പൊട്ടിച്ച് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ രക്ഷപെടുകയായിരുന്നു. അക്രമത്തിൽ വീട്ടമ്മയ്ക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചു. നീല നിറത്തിലുള്ള സ്കൂട്ടറിലാണ് മോഷ്ടാവ് രക്ഷപെട്ടത്. പുൽപറമ്പ് റോഡിലൂടെയാണ് യുവാവ് കടന്നത്. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സിസിടിവി … Read more

പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വ്

പോ​ക്സോ കേ​സി​ൽ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വ്

പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് ആ​റു വ​ർ​ഷം ക​ഠി​ന​ത​ട​വും 27,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഏ​ഴു മാ​സം അ​ധി​ക ത​ട​വി​നും ശി​ക്ഷി​ച്ചു. വെ​ങ്ങാ​ട് അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ക​ണി​യാം​മു​ക്ക് പ​റ​മ്പ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സു​ഹൈ​ലി​നെ (22) യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. ബാ​ലി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. കൊ​ള​ത്തൂ​ർ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച​ത്. പ്ര​തി പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം 25,000 രൂ​പ അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണം. … Read more

രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

രാജ്യത്ത് ലോക്ക് ഡൗൺ എന്ന് വ്യാജ പ്രചാരണം നടത്തിയയാൾ അറസ്റ്റിൽ

തി​രൂ​ർ: ഫേ​സ്ബു​ക്കി​ലൂ​ടെ രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച ലോ​ക്ക് ഡൗ​ൺ എ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ച​മ്ര​വ​ട്ടം സ്വ​ദേ​ശി മു​ണ്ടു​വ​ള​പ്പി​ൽ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (45) വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി പൊ​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യും രാ​ഷ്ട്രീ​യ സ്പ​ർ​ധ​യു​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 25 അ​ർ​ധ​രാ​ത്രി മു​ത​ൽ രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച​ത്തേ​ക്ക് ലോ​ക്ക് ഡൗ​ൺ ആ​ണെ​ന്നും ഈ ​സ​മ​യം ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യി ഇ.​വി.​എം മെ​ഷീ​ൻ ത​യാ​റാ​ക്കു​മെ​ന്നും ശേ​ഷം അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് ജാ​മ്യം എ​ന്നും കാ​ണി​ച്ചാ​ണ് ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. സൈ​ബ​ർ … Read more

പോക്സോ കേസിൽ 40കാ​ര​ന് 81 വർഷം കഠിന തടവ്

പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 40കാ​ര​ന് 81 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. താ​ഴേ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് കോ​ട​മ്പി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഖി​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ന്ന​ര വ​ർ​ഷം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാൽ ഒ​രു ല​ക്ഷം രൂ​പ അ​തി​ജീ​വി​ത​ക്ക് ന​ല്‍കണം. സ​മാ​ന​കേ​സി​ൽ ഇ​യാ​ൾ​ക്ക് ഏ​താ​നും ദി​വ​സം മു​മ്പ് ഇ​തേ കോ​ട​തി 61 വ​ർ​ഷം ക​ഠി​ന ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും … Read more