നാടുകാണി ചുരത്തിൽ വൻമരം വീണു; കെ.എസ്.ആർ.ടി.സി കണ്ടക്ടർ വാളെടുത്തു
നിലമ്പൂർ: നാടുകാണി ചുരം റോഡിലേക്ക് വീണ കൂറ്റൻമരം അറുത്തുമാറ്റി കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ യാത്രക്കാർക്ക് വഴിയൊരുക്കി. കൽപ്പറ്റ-തൃശൂർ ബസിലെ കണ്ടക്ടർ വയനാട് സ്വദേശി കുറുപറമ്പിൽ ഗിരീഷാണ് മാതൃകാപ്രവർത്തനം നടത്തിയത്. കേരള അതിർത്തിക്ക് സമീപം തമിഴ്നാടിന്റെ ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഏഴോടെ റോഡിന് കുറുകെ കൂറ്റൻമരം വീണത്. 7.15 ഓടെയാണ് കെ.എസ്.ആർ.ടി.സി ബസ് ഇവിടെയെത്തിയത്. വാഹനങ്ങളുടെ നീണ്ടനിര കണ്ടപ്പോൾ കണ്ടക്ടർ ഗിരീഷ് പുറത്തിറങ്ങി. റോഡിൽ മരം വീണതാണെന്ന് അറിഞ്ഞതോടെ ഗിരീഷും മറ്റു യാത്രക്കാരും തമിഴ്നാട് ഹൈവേ വകുപ്പുമായി ഫോണിൽ … Read more