ത​വ​നൂ​രി​ൽ എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്ത്​ മാ​ത്രം എ​ൽ.​ഡി.​എ​ഫി​നൊ​പ്പം; മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​ദാ​നി ത​രം​ഗം

ത​വ​നൂ​രി​ൽ എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്ത്​ മാ​ത്രം എ​ൽ.​ഡി.​എ​ഫി​നൊ​പ്പം; മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മ​ദാ​നി ത​രം​ഗം

എ​ട​പ്പാ​ൾ: പൊ​ന്നാ​നി ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ ത​വ​നൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം എ​ൽ ഡി ​എ​ഫി​നെ തു​ണ​ച്ചു. എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം, കാ​ല​ടി, ത​വ​നൂ​ർ, മം​ഗ​ലം, തൃ​പ്ര​ങ്ങോ​ട്, പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ത​വ​നൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം. ഇ​തി​ൽ വ​ട്ടം​കു​ളം, മം​ഗ​ലം ഒ​ഴി​കെ അ​ഞ്ച് പ​ഞ്ചാ​യ​ത്തും ഇ​ട​തു​പ​ക്ഷ​മാ​ണ് ഭ​രി​ക്കു​ന്ന​ത്. ഇ​തി​ൽ എ​ട​പ്പാ​ൾ ഒ​ഴി​കെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും യു.​ഡി.​എ​ഫ് തു​ത്തു​വാ​രി. എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ൽ 7,205 വോ​ട്ട് എ​ൽ.​ഡി.​എ​ഫി​നും 6,779 വോ​ട്ട് യു.​ഡി.​എ​ഫി​നും ല​ഭി​ച്ചു. 426 വോ​ട്ട് ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ച​ത്. … Read more

മാതാപിതാക്കളുടെ കൈയിൽനിന്ന് കുളത്തിൽവീണ നാലു വയസ്സുകാരൻ മരിച്ചു

മാതാപിതാക്കളുടെ കൈയിൽനിന്ന് കുളത്തിൽവീണ നാലു വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. കോട്ടക്കൽ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്‍റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. വീടിനടുത്തുള്ള കുളത്തില്‍ അമ്മയും അഛനും നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കൊണ്ടോട്ടിയിൽ യു.ഡി.എഫിന് റെക്കോഡ് ഭൂരിപക്ഷം

കൊണ്ടോട്ടിയിൽ യു.ഡി.എഫിന് റെക്കോഡ് ഭൂരിപക്ഷം

കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി​യി​ല്‍ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​വു​മാ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍. 44,987 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ദ്ദേ​ഹം എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി എ​ല്‍.​ഡി.​എ​ഫി​ലെ വി. ​വ​സീ​ഫി​നേ​ക്കാ​ള്‍ മു​ന്നി​ലെ​ത്തി​യ​ത്. 2011ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് അ​നു​കൂ​ല വോ​ട്ടു​ക​ളും ഭൂ​രി​പ​ക്ഷ​വും ഉ​യ​ര്‍ത്തി​യ​തി​നൊ​പ്പം 2019ല്‍ ​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ 39,313 വോ​ട്ടി​ന്റെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​വും ഇ.​ടി മ​റി​ക​ട​ന്നു. അ​തേ​സ​മ​യം എ​ല്‍.​ഡി.​എ​ഫ് മ​ണ്ഡ​ല​ത്തി​ല്‍ ക​ന​ത്ത പ​രാ​ജ​യ​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ട​തു​മു​ന്ന​ണി​യു​ടെ വോ​ട്ടു​ക​ള്‍ കു​റ​ഞ്ഞ​ത് നേ​തൃ​ത്വ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. എ​ന്നാ​ല്‍, എ​ന്‍.​ഡി.​എ​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ളി​ല്‍ നേ​രി​യ വ​ര്‍ധ​ന​വു​ണ്ടാ​യി. മ​ണ്ഡ​ല​ത്തി​ലെ 1,61,526 … Read more

രാഹുലിന് 68,684 വോട്ട് ഭൂരിപക്ഷം! വണ്ടറടിപ്പിച്ച് വണ്ടൂർ; അരലക്ഷത്തി​ന്റെ ഏഴഴകിൽ മലപ്പുറം…

രാഹുലിന് 68,684 വോട്ട് ഭൂരിപക്ഷം! വണ്ടറടിപ്പിച്ച് വണ്ടൂർ; അരലക്ഷത്തി​ന്റെ ഏഴഴകിൽ മലപ്പുറം…

കോഴിക്കോട്: ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ‘വലിയ’ പ്രകടനം കാഴ്ചവെച്ച നിയോജക മണ്ഡലമായി വണ്ടൂർ. വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വണ്ടൂർ നിയോജക മണ്ഡലം ഒറ്റക്ക് സമ്മാനിച്ചത് 68,684 വോട്ടിന്റെ ഭൂരിപക്ഷം! ഇക്കുറി കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽനിന്ന് ഒരു സ്ഥാനാർഥിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ലോക്സഭയിലേക്ക് ഇക്കുറി വയനാട് മണ്ഡലത്തിൽനിന്ന് 364,422 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷവുമായാണ് രാഹുൽ ജയിച്ചുകയറിയത്. ഏതെങ്കിലുമൊരു സ്ഥാനാർഥിക്ക് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച ഏഴു നിയോജക … Read more

കനത്ത ഇടി മിന്നലായി സമദാനി

മലപ്പുറം: ഇ.ടിയുടെ ഇടി, സമദാനിയുടെ പ്രഹരം. ഇടതുപക്ഷത്തിന്‍റെ സമാധാനം കളഞ്ഞ് ഇരുവരുടേയും റെക്കോർഡ് വിജയം. ജില്ലയിൽ സി.പി.എം പ്രതീക്ഷകൾ തകർത്തെറിഞ്ഞ്​ ലീഗിന്‍റെ പടയോട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ്​ ​മലപ്പുറത്ത്​ ഇ.ടിക്കും പൊന്നാനിയിൽ സമദാനിക്കും ലഭിച്ചത്​. ഇ.ടിയെ നേരിടാൻ യുവസ്ഥാനാർഥിയെ കളത്തിലിറക്കിയിട്ടും മലപ്പുറത്ത്​ ലീഗ്​ കോട്ടയിൽ​ തൊടാൻപോലും ഇടതിനായില്ല. വി. വസീഫ്​ പ്രചാരണത്തിൽ നേടിയ മേൽക്കൈ വോട്ടായി മാറിയില്ല. സി.എ.എ മുഖ്യ പ്രചാരണായുധമാക്കി മുഖ്യമന്ത്രിയടക്കം പ​ങ്കെടുത്ത റാലികൾ സംഘടിപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകളിൽ ഇളക്കം സൃഷ്ടിക്കാൻ സാധിച്ചില്ല. കഴിഞ്ഞ … Read more

ഇ.ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി മഞ്ചേരി മണ്ഡലം

ഇ.ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി മഞ്ചേരി മണ്ഡലം

മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച മ​ല​പ്പു​റം മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് കോ​ണി ക​യ​റാ​ൻ കൈ ​പി​ടി​ച്ച് മ​ഞ്ചേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ലം. 3,00,118 വോ​ട്ടി​ന് വി​ജ​യി​ച്ച് ഇ.​ടി​ക്ക് 42,320 വോ​ട്ടി​ന്റെ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ല​ഭി​ച്ചു. മ​ണ്ഡ​ല ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഭൂ​രി​പ​ക്ഷം നാ​ൽ​പ്പ​തി​നാ​യി​രം ക​ട​ക്കു​ന്ന​ത്. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യും കീ​ഴാ​റ്റൂ​ർ, എ​ട​പ്പ​റ്റ, പാ​ണ്ടി​ക്കാ​ട്, തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് മ​ഞ്ചേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ലം. 1,56,957 വോ​ട്ട​ർ​മാ​രാ​ണ് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 92,346 വോ​ട്ടു​ക​ൾ … Read more