തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി; ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്ക് മു​ന്നി​ല്‍ ഡോ​ക്ട​റു​ടെ ക്രൂ​ര​ത വി​വ​രി​ച്ച് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി; ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്ക് മു​ന്നി​ല്‍ ഡോ​ക്ട​റു​ടെ ക്രൂ​ര​ത വി​വ​രി​ച്ച് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ

തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച ഒ​രു​വ​യ​സ്സു​കാ​ര​നു​മാ​യി കു​ടും​ബം

തി​രൂ​ര​ങ്ങാ​ടി: ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്ക് മു​ന്നി​ല്‍ ഡോ​ക്ട​റു​ടെ ക്രൂ​ര​ത വി​വ​രി​ച്ച് കു​ട്ടി​ക​ളു​ടെ മാ​താ​വ്. ഒ​രു​വ​യ​സ്സു​കാ​ര​ന്‍ മു​ഹ​മ്മ​ദ് ഷെ​ഫി​ന്റെ മാ​താ​വ് ഷ​ക്കീ​ല, ആ​റ് വ​യ​സ്സു​കാ​ര​ന്‍ റ​സ​ന്റെ മാ​താ​വ് ഉ​മ്മു ഉ​ദൈ​ഫ എ​ന്നി​വ​രാ​ണ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​ട​ങ്ങു​ന്ന അ​ഞ്ചം​ഘ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഡോ​ക്ട​റു​ടെ ക്രൂ​ര​ത വി​വ​രി​ച്ച​ത്.

ഡോ​ക്ട​ര്‍മാ​ര്‍ക്കെ​തി​രെ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍നി​ന്നും നി​ര​ന്ത​രം ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​യോ​ഗി​ച്ച സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

വെ​ളി​മു​ക്ക് ആ​ലു​ങ്ങ​ല്‍ സ്വ​ദേ​ശി മ​ണ​ക്ക​ട​വ​ന്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്-​ഷ​ക്കീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഒ​രു വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് ഷെ​ഫി​നു​മാ​യി എ​ട്ടാം തീ​യ​തി രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. വാ​തി​ലി​ന​ട​യി​യി​ല്‍പ്പെ​ട്ട് കൈ​വി​ര​ല്‍ മു​റി​ഞ്ഞ് ര​ക്തം ഒ​ഴു​കു​ന്ന ത​ര​ത്തി​ലാ​ണ് കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രോ​ട് മു​റി​വ് കെ​ട്ടു​ന്ന മു​റി​യി​ലേ​ക്ക് ഇ​രി​ക്കാ​ന്‍ പ​റ​ഞ്ഞു.

ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് വേ​ങ്ങ​ര കൂ​രി​യാ​ട് സ്വ​ദേ​ശി​യാ​യ നൗ​ഫ​ല്‍-​ഉ​മ്മു ഉ​ദൈ​ഫ ദ​മ്പ​തി​ക​ള്‍ ആ​റ് വ​യ​സ്സു​ള്ള കു​ട്ടി​യു​മാ​യി ചു​ണ്ടു​പൊ​ട്ടി ര​ക്തം ഒ​ലി​ക്കു​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ഇ​വ​രോ​ടും ഡോ​ക്ട​ര്‍ മു​റി​വ് കെ​ട്ടു​ന്ന മു​റി​യി​ൽ ഇ​രി​ക്കാ​ന്‍ പ​റ​ഞ്ഞു. 20 മി​നി​റ്റ് ക​ഴി​ഞ്ഞി​ട്ടും ഡോ​ക്ട​ര്‍ വ​രാ​ത്ത​തി​നെ തു​ട​ര്‍ന്ന് കു​ട്ടി​യു​ടെ ക​ര​ച്ചി​ലൊ​ന്ന് മാ​റ്റു​വെ​ന്ന് വേ​ങ്ങ​ര സ്വ​ദേ​ശി നൗ​ഫ​ല്‍ പ​റ​ഞ്ഞ​താ​ണ് പി​ന്നീ​ട് കേ​സി​ലേ​ക്ക് പോ​യ​തെ​ന്ന് സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഇ​വ​ര്‍ പ​റ​യു​ന്നു.

ഇ​തോ​ടെ മു​റി​വു​കെ​ട്ടു​ന്ന റൂ​മി​ലെ​ത്തി​യ ഡോ​ക്ട​ര്‍ ഈ ​കു​ട്ടി​ക്കൊ​പ്പം ഞാ​നും ക​ര​യ​ണോ, ഇ​വി​ടെ മ​യ​ക്കാ​നൊ​ന്നും ആ​ളി​ല്ല. കു​ട്ടി​യു​ടെ കൈ ​പ​ച്ച​ക്ക് തു​ന്നും, നി​ങ്ങ​ള്‍ പി​ടി​ച്ചു​ത​രേ​ണ്ടി വ​രു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പി​ട​ഞ്ഞു​ക​ര​യു​ന്ന ഒ​രു വ​യ​സ്സു​കാ​ര​നെ​യും കൊ​ണ്ട് ആ​ശു​പ​ത്രി വി​ട്ട് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷ​ക്കീ​ല​യും ഷാ​ഹു​ല്‍ ഹ​മീ​ദും പ​റ​യു​ന്നു. ചി​കി​ത്സി​ക്കാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ പ​ല​നി​ല​ക്കും ക​ടം വാ​ങ്ങി​യും മ​റ്റു​മാ​ണ് എം.​കെ.​എ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ച്ച​തെ​ന്നും ത​ങ്ങ​ള്‍ക്ക് വ​ന്ന​ത് ഇ​നി മ​റ്റൊ​രാ​ള്‍ക്കും വ​ര​രു​തെ​ന്ന് ക​രു​തി​യാ​ണ് ഡി.​എം.​ഒ​ക്ക് മു​മ്പി​ല്‍ ഹാ​ജ​രാ​യ​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

ആ​റ് ദി​വ​സ​ത്തെ ലീ​വി​ന് സ​ഹോ​ദ​ന്റെ ക​ല്ല്യാ​ണ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ നൗ​ഫ​ല്‍ ക​ല്ല്യാ​ണം ക​ഴി​ഞ്ഞു​മ​ട​ങ്ങി പൊ​ലീ​സ് വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കേ​സെ​ടു​ത്ത വി​വ​രം അ​റി​യു​ന്ന​ത്. ചെ​റി​യ​കു​ട്ടി​ക്ക് ചി​കി​ത്സ ന​ല്‍കാ​തെ മ​ട​ക്കി​യ​ത് നൗ​ഫ​ല്‍ സു​പ്ര​ണ്ടി​നോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. ആ ​വി​രോ​ദ​ത്തി​ലാ​ണ് ഡോ​ക്ട​ര്‍ കേ​സ് കൊ​ടു​ത്ത​തെ​ന്ന് നൗ​ഫ​ലി​ന്റെ ഭാ​ര്യ ഉ​മ്മു​ഉ​ദൈ​ഫ പ​റ​ഞ്ഞു. ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞ​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.

ജ​നു​വ​രി ര​ണ്ടി​ന് പു​ല​ര്‍ച്ചെ മൂ​ന്നി​ന് ഡോ​ക്ട​ര്‍ ഉ​റ​ങ്ങി​യ​ത് മൂ​ലം ചി​കി​ത്സ ല​ഭി​ക്കാ​തെ മ​ര​ണ​പ്പെ​ട്ട അ​ബൂ​ബ​ക്ക​ര്‍ മു​സ​ലി​യാ​രു​ടെ മ​ക​ന്‍ ഫാ​യി​സ് മൗ​ല​വി​യും രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ യു. ​നാ​രാ​യ​ണ​നി​ല്‍നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി, അ​ഷ്‌​റ​ഫ് ക​ള​ത്തി​ങ്ങ​ല്‍പാ​റ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍, ആ​രോ​പ​ണ വി​ധേ​യ​രാ​യ ഡോ​ക്ട​ര്‍മാ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നു​മെ​ല്ലാം ഡി.​എം.​ഒ ഡോ. ​ആ​ര്‍. രേ​ണു​ക, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​നൂ​ന മ​ര്‍ജ, ഡോ. ​കെ.​ജി. അ​ഭി​ലാ​ഷ്, ഡോ. ​മെ​ഹ​ജു സി. ​ഫാ​ത്തി​മ, പ്ര​തി​ഭ പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് വി​വ​ര ശേ​ഖ​ര​ര​ണം ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *