മലപ്പുറം: മുസ്‍ലിം ലീഗ് നേതാവും കൊണ്ടോട്ടി മുൻ എം.എൽ.എയുമായിരുന്ന കെ. മുഹമ്മദുണ്ണി അന്തരിച്ചു. 82 വയസായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.� വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2006, 2011 വർഷങ്ങളിലാണ് കെ. മുഹമ്മദുണ്ണി ഹാജി കൊണ്ടോട്ടിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം.� �1943 ജൂലൈ ഒന്നിന് കോടാലി ഹസന്‍ പാത്തു ദമ്പദികളുടെ മകനായി ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ മുതല്‍ നിയമസഭാഗത്വം വരെയുള്ള പദവികള്‍ വഹിച്ചു. ഭരണ പക്ഷത്തായും പ്രതിപക്ഷത്തായും രണ്ട് തവണ നിയമസഭ സാമാജികനായി. 17 വര്‍ഷം കെണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയായും, പതിനാറ് വര്‍ഷത്തോളം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്ത് അംഗമായും� പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം ചെയ്തു.
ദീര്‍ഘകാലം മലപ്പുറം ജില്ല മുസ്ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു. ആയിഷയാണ് ഭാര്യ. മക്കള്‍:ഹസന്‍ ജിദ്ധ, റഷീദ് എന്ന കുഞ്ഞാപ്പു, അനീസ, ബേബി ബറത്ത് മരുമക്കള്‍: യു.പി. അബൂബക്കര്‍, ശഫീഖ് മാസ്റ്റര്‍ (പി.പി.എം.എച്ച്.എസ് കൊടുക്കര), നസറി, ജംഷീദ. ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് വളളുവമ്പ്രം മഹല്ല് ജുമുഅത്ത് പള്ളിയില്‍ നടക്കും.
കെ. മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അനുശോചിച്ചു. കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ നിന്ന് 12, 13 നിയമസഭകളിൽ അംഗമായിരുന്ന അദ്ദേഹം കോപറേറ്റീവ് രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്ന് സ്പീക്കർ അനുസ്മരിച്ചു. മുസ്‍ലിം ലീഗിലെ ജനകീയ നേതാവായിരുന്ന അദ്ദേഹം നിയമസഭയിലും ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ അറിയിച്ചു.