മലപ്പുറത്തേക്ക് കടത്തിക്കൊണ്ടു വന്ന 36 കിലോ കഞ്ചാവ് പിടിച്ചു; മൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തേക്ക് കടത്തിക്കൊണ്ടു വന്ന 36 കിലോ കഞ്ചാവ് പിടിച്ചു; മൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ
Spread the love

മലപ്പുറം: മലപ്പുറത്ത് വിൽപനക്കായി കടത്തിക്കൊണ്ടു വന്ന 36 കിലോഗ്രാമിലധികം കഞ്ചാവുമായി മൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ. മിലൻ ഷിങ് (28), അനു സിങ് (40) എന്നിവരെ 16 കിലോഗ്രാമോളം കഞ്ചാവുമായി നിലമ്പൂരിൽ നിന്നും സാബൂജ് സിഖ്ദാർ (28) എന്നയാളെ 20 കിലോഗ്രാമോളം കഞ്ചാവുമായി മഞ്ചേരിയിൽ നിന്നുമാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

അകെ 36.106 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് കമീഷണർ സ്‌ക്വാഡും മലപ്പുറം ഇന്‍റലിജൻസ് വിഭാഗവും നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എച്ച്. ഷെഫീക്ക്, എക്‌സൈസ് കമീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുമോൻ. ടി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) റെജി തോമസ്, പ്രിവെന്‍റീവ് ഓഫീസർ (ഗ്രേഡ്)മാരായ സുഭാഷ്, ദിനേശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാസ്, ആബിദ്, പ്രവീൺ, അഖിൽ ദാസ്, എബിൻ സണ്ണി, സച്ചിൻ ദാസ്, ഹാഷിർ, വനിത സിവിൽ എക്സൈസ് ഓഫീസർ എഞ്ചലിൻ ചാക്കോ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസുകൾ കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *