മഞ്ചേരി: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 141 വര്‍ഷം കഠിനതടവും 7.85 ലക്ഷം രൂപ പിഴയും. തമിഴ്‌നാട് സ്വദേശിയെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
ജോലി അന്വേഷിച്ച് മലപ്പുറം ജില്ലയിലെത്തിയ കുടുംബം വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കവെയായിരുന്നു സംഭവം. കേസിൽ മാതാവ് കൂറുമാറിയിരുന്നെങ്കിലും കുട്ടിയുടെയും കൂട്ടുകാരിയുടെയും മൊഴിയും മെഡിക്കല്‍ തെളിവും പരിഗണിച്ച കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.
പിഴത്തുക കുട്ടിക്ക് നല്‍കണമെന്ന് വിധിച്ച കോടതി, വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.