ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗമായി മലയാളിക്ക് അംഗീകാരം

ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗമായി മലയാളിക്ക് അംഗീകാരം
Spread the love

ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡിൽ മലയാളിക്ക് അംഗത്വം. ആശുപത്രി ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി ബോർഡിലേക്കാണ് ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് റയാൻ ഇന്റർനാഷനൽ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.പി അലി മുഹമ്മദലിക്ക് അംഗത്വം ലഭിച്ചത്.

മറ്റ് ആറ് അംഗങ്ങളോടൊപ്പം അംഗത്വം ലഭിച്ച ഏക ഇന്ത്യക്കാരൻ ആണ് ഇദ്ദേഹം. ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലിയുടെ മകനാണ് അലി മുഹമ്മദലി. മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് പൂങ്ങോട് സ്വദേശിയാണ്.

ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അംഗത്വം നൽകിയതിന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് അധികാരികളോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഈ രംഗത്ത് തനിക്ക് ചെയ്യാൻ കഴിയുന്ന സേവനങ്ങൾക്ക് പരമാവധി  ശ്രമിക്കുമെന്നും അലി മുഹമ്മദലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *