റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യതായി. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി തെക്കത്ത് വീട്ടിൽ ഹരിദാസ് (63) ആണ് റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ചത്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുട്ടികൃഷ്ണൻ (പരേതൻ), മാതാവ്: സൊരോഗണി അമ്മ (പരേത), ഭാര്യ: മൃദുല, മകൻ: പ്രണവ്.
മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷറഫുദ്ദീൻ ചേളാരി, നസീർ കണ്ണേരി എന്നിവർ നേതൃത്വം നൽകുന്നു.