പൊന്നാനിയിലെ തകർന്ന ദേശീയപാത പുനർ നിർമാണം 20ന് ആരംഭിക്കുമെന്ന്
അധികൃതരുടെ ഉറപ്പ്

പൊന്നാനിയിലെ തകർന്ന ദേശീയപാത പുനർ നിർമാണം 20ന് ആരംഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ്

പൊ​ന്നാ​നി: അ​മൃ​ത് പ​ദ്ധ​തി​ക്കാ​യി വാ​ട്ട​ർ അ​തോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ച്ചി​ട്ട പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള റോ​ഡി​ന്റെ റീ ​ടാ​റി​ങ് ഈ ​മാ​സം 20ന് ​ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്. പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ന്നാ​നി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. ഈ ​മാ​സം 20ന് ​റോ​ഡ് റീ ​ടാ​റി​ങ് ആ​രം​ഭി​ക്കാ​മെ​ന്ന് എ​ൻ.​എ​ച്ച് പി.​ഡ​ബ്യു.​ഡി വി​ഭാ​ഗം ഉ​റ​പ്പ് ന​ൽ​കി.

കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 15ന​കം തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പ​ദ്ധ​തി​ക്കാ​യി പൊ​ളി​ച്ച റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നും ന​വം​ബ​ർ 15ന​കം അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും ജ​ല അ​തോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ല്ലാ​ത്ത പ​ക്ഷം ജ​ല അ​തോ​റി​റ്റി​ക്കെ​തി​രെ​യും ക​രാ​ർ ക​മ്പ​നി​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​ത്ത​ത് ജ​ല അ​തോ​റി​റ്റി​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​വും ക​രാ​ർ ക​മ്പ​നി​യു​ടെ അ​ല​സ​ത​യും മൂ​ല​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തീ​ക​രി​ച്ച് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന് കൈ​മാ​റാ​ത്ത​താ​ണ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ വൈ​കാ​നി​ട​യാ​ക്കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ളും നി​ത്യ സം​ഭ​വ​മാ​ണ്. അ​തേ സ​മ​യം ഈ ​മാ​സം 20ന് ​ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജ​ല അ​തോ​റി​റ്റി​ക്കും ക​രാ​റു​കാ​ര​നു​മെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഒ.​ഒ. ഷം​സു മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റോ​ഡ് ത​ക​ർ​ച്ച​യി​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് ന​ഷ്ടം പ​രി​ഹാ​ര തു​ക ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് ഷം​സു യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു പു​റ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *