പട്ടികവര്‍ഗ വികസന വകുപ്പിന്റെ അലംഭാവം; ആദിവാസി യുവാവിന്റെ മൃതദേഹം രണ്ടര മണിക്കൂര്‍ റോഡരികില്‍

പട്ടികവര്‍ഗ വികസന വകുപ്പിന്റെ അലംഭാവം; ആദിവാസി യുവാവിന്റെ മൃതദേഹം രണ്ടര മണിക്കൂര്‍ റോഡരികില്‍

എ​ട​ക്ക​ര: തൂ​ങ്ങി​മ​രി​ച്ച ആ​ദി​വാ​സി യു​വാ​വി​ന്റെ മൃ​ത​ദേ​ഹം പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പി​ന്റെ അ​ലം​ഭാ​വം കാ​ര​ണം റോ​ഡ​രി​കി​ല്‍ കി​ട​ത്തി​യ​ത് ര​ണ്ട​ര മ​ണി​ക്കൂ​ര്‍. പോ​സ്റ്റ്മോ​ര്‍ട്ട​ത്തി​ന് നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ ആം​ബു​ല​ന്‍സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് മൃ​ത​ദേ​ഹം റോ​ഡി​നോ​ട് ചേ​ര്‍ന്ന റ​ബ​ര്‍തോ​ട്ട​ത്തി​ല്‍ കി​ട​ത്തേ​ണ്ടി​വ​ന്ന​ത്.

ചാ​ത്തം​മു​ണ്ട സു​ല്‍ത്താ​ന്‍പ​ടി കോ​ള​നി​യി​ലെ സു​ന്ദ​ര​നെ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് വീ​ടി​നോ​ട് ചേ​ര്‍ന്ന റ​ബ​ര്‍മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ന്‍ നാ​ട്ടു​കാ​രും വാ​ര്‍ഡ് അം​ഗ​മാ​യ ബൈ​ജു ന​ല്ലം​ത​ണ്ണി​യും സ്ഥ​ല​ത്തെ​ത്തി പോ​ത്തു​ക​ല്ല് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സെ​ത്തി മ​ര​ത്തി​ല്‍നി​ന്ന് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി ഇ​ന്‍ക്വ​സ്റ്റ് ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി.

ഇ​തി​നി​ടെ വാ​ര്‍ഡം​ഗം ബൈ​ജു ന​ല്ലം​ത​ണ്ണി നി​ല​മ്പൂ​ര്‍ ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​റെ വി​ളി​ച്ച് ആം​ബു​ല​ന്‍സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ഫ​ണ്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ദി​വാ​സി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​ര​മാ​യി ഓ​ടു​ന്ന ആം​ബു​ല​ന്‍സ് ഡ്രൈ​വ​റു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് ന​ല്‍കു​ക​യാ​ണ് ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ർ ചെ​യ്ത​ത്.

ഡ്രൈ​വ​റെ വി​ളി​ച്ചെ​ങ്കി​ലും ആം​ബു​ല​ന്‍സ് ഓ​ടി​യ വ​ക​യി​ല്‍ പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പി​ല്‍നി​ന്ന് പ​ണം ല​ഭി​ക്കാ​നു​ള്ള​തി​നാ​ല്‍ വ​രാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ചു. തു​ട​ര്‍ന്ന് 108 ആം​ബു​ല​ന്‍സു​മാ​യി ബ​ന്ധ​പ്പെ​ട്ടു. എ​ന്നാ​ല്‍, മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ 108 ആം​ബു​ല​ന്‍സ് കൊ​ണ്ടു​വ​രാ​ന്‍ പ​റ്റി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​ര്‍ അ​റി​യി​ച്ച​ത്.

തു​ട​ര്‍ന്ന് പൊ​ലീ​സ് പോ​ത്തു​ക​ല്ലി​ലെ സാ​ന്ത്വ​നം ആം​ബു​ല​ന്‍സ് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് മൃ​ത​ദേ​ഹം നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. റോ​ഡ​രി​കി​ല്‍ കി​ട​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ​യി​രു​ന്ന് സു​ന്ദ​ര​ന്റെ ഭാ​ര്യ ബി​ന്ദു​വും മൂ​ന്നു മ​ക്ക​ളും നി​ല​വി​ളി​ക്കു​ന്ന കാ​ഴ്ച ക​ര​ള​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *