കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിൽ ‘ടേക്ക് എ ബ്രേക്കി’ൽ ശുചിമുറി

കാളികാവ് അങ്ങാടി ബസ് സ്റ്റാൻഡിൽ ‘ടേക്ക് എ ബ്രേക്കി’ൽ ശുചിമുറി

കാ​ളി​കാ​വ്: അ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ൽ ശു​ചി​മു​റി നി​ർ​മി​ക്കു​ന്നു. നി​ല​വി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൊ​ളി​ച്ച് നീ​ക്കി​യാ​ണ് പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. 12 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​ന്റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ പൊ​തു​ശു​ചി​മു​റി സ​മു​ച്ച​യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​യി തു​ട​ക്ക​മി​ട്ട​താ​ണ് ‘ടേ​ക്ക് എ ​ബ്രേ​ക്ക്’ പ​ദ്ധ​തി.

ശു​ചി​മു​റി​ക്കൊ​പ്പം കോ​ഫീ ഹൗ​സ് റി​ഫ്ര​ഷ് മെൻറ് സൗ​ക​ര്യം കൂ​ടി ഉ​ണ്ടാ​വും. 2003ൽ ​സ്ഥാ​പി​ച്ച കാ​ളി​കാ​വ് ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഏ​റെ​ക്കാ​ല​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്. ശു​ചി​മു​റി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ൻ ഈ ​റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ മ​ടി​ക്കു​ക​യാ​ണ്. ക​ഫ്റ്റീ​രി​യ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ത്തോ​ട് കൂ​ടി​യാ​ണ് പു​തി​യ പ​ദ്ധ​തി വ​രു​ന്ന​ത്.

2023- 24 വ​ർ​ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട പ്രോ​ജ​ക്ടാ​ണി​ത്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്റെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം ജ​ങ്ഷ​ൻ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക രീ​തി​യി​ൽ പു​തി​യ​ത് പ​ണി​യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ഷി​ജി​മോ​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *