ചങ്ങരംകുളം: നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീക്കിന്റെ മകന് ഷിഹാബി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം.പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹാബ് ഒഴുക്കില്‍ പെടുകയായിരുന്നു.ഷിഹാബ് ഒഴുക്കില്‍ പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി സുബൈർ(40) ഒഴുക്കില്‍ പെട്ടിരുന്നു.നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകിയിട്ട് ഏഴ് മണിയോടെയാണ് ഷിഹാബിന്റെ മൃതദേഹം കണ്ടെത്തിയത്. പൊന്നാനി, കുന്നംകുളം ഫയർ ഫോക്സ് സംഘമാണ് തിരച്ചിൽ നടത്തിയത്.
Related Posts
ആനമറിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
- Editor
- October 29, 2024
- 0
Spread the love വഴിക്കടവ്: ആനമറിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തി. അറൈൻകുഴി മുഹമ്മദാലി, ഈന്തൻകുഴിയൻ യൂസഫ്, സഹോദരൻ മുഹമ്മദാലി, നെയ് വാതുക്കൽ സൈതലവി, ബൽക്കീസ് എന്നിവരുടെ വാഴ, കമുക് കൃഷികളാണ് കാട്ടാനക്കൂട്ടം […]
എട്ട് കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
- Editor
- February 13, 2025
- 0
ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു
- Editor
- March 19, 2025
- 0