ത​ക​രു​ന്നു, നന്നാക്കു​ന്നു, വീ​ണ്ടും ത​ഥൈ​വ

ത​ക​രു​ന്നു, നന്നാക്കു​ന്നു, വീ​ണ്ടും ത​ഥൈ​വ

കൊ​ള​ത്തൂ​ർ: അ​ങ്ങാ​ടി​പ്പു​റം-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ 97 ല​ക്ഷം രൂ​പ ചി​ല​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ റോ​ഡ് മാ​സ​ങ്ങ​ൾ​ക്ക​കം ത​ക​ർ​ന്നു. പാ​ല​ച്ചോ​ട് മു​ത​ൽ വെ​ങ്ങാ​ട് എ​ട​യൂ​ർ ജ​ങ്ഷ​ൻ വ​രെ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഭാ​ഗ​ങ്ങ​ളാ​ണ് വീ​ണ്ടും ത​ക​ർ​ന്ന​ത്.

ഇ​തി​ൽ റോ​ഡ് ന​വീ​ക​ര​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ കു​ഴി​യ​ട​ക്ക​ൽ സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വെ​ങ്ങാ​ട് -എ​ട​യൂ​ർ ജ​ങ്ഷ​നി​ലാ​ണ് റോ​ഡ് പാ​ടെ ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​സ്സ​ഹ​മാ​യ​ത്. മ​ഴ​യി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ളം രാ​ത്രി സ​മ​യ​ത്ത് പ​ല​പ്പോ​ഴും കാ​ണാ​ൻ സാ​ധി​ക്കാ​റി​ല്ല.

അ​തി​നാ​ൽ​ത​ന്നെ ഇ​ത്ത​രം കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വീ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ത്രീ ​യാ​ത്ര ചെ​യ്തി​രു​ന്ന കാ​ർ കു​ഴി​യി​ൽ കു​ടു​ങ്ങി ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി​രു​ന്നു. ഓ​ണ​പ്പു​ട മു​ത​ൽ വെ​ങ്ങാ​ട് ഗോ​കു​ലം വ​രെ യാ​ത്ര ഏ​റെ ദു​സ്സ​ഹ​മാ​ണ്. ഇ​പ്പോ​ൾ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​ക​വും അ​റ്റ​ക്കു​റ്റ​പ​ണി​യു​ടെ സ​മ​യ​ത്ത് മൂ​ടാ​തെ പോ​യ ഭാ​ഗ​ങ്ങ​ളാ​ണ്. പാ​ല​ച്ചോ​ട് മു​ത​ൽ വെ​ങ്ങാ​ട് ഗോ​കു​ലം വ​രെ പാ​ടെ ത​ക​ർ​ന്ന എ​ട്ട് കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മാ​ർ​ച്ചി​ൽ 12 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​വി​ൽ വ​രി​ക​യും പ്ര​വൃ​ത്തി മാ​റ്റി വെ​ക്കു​ക​യു​മാ​യി​രു​ന്നു.

ന​വീ​ക​ര​ണ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന​തി​നാ​ൽ മേ​യ് 10ന് ​പാ​ല​ച്ചോ​ട്ടു​നി​ന്ന് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തി​ന് 97 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ​താ​യും പ​റ​യ​പ്പെ​ട്ടി​രു​ന്നു. പാ​ല​ച്ചോ​ട് മു​ത​ൽ ചെ​റി​യ തോ​തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി​ക​ൾ അ​ട​ക്കു​മെ​ന്നും പാ​ടെ ത​ക​ർ​ന്ന വെ​ങ്ങാ​ട് ഗോ​കു​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടാ​റി​ങ് ന​ട​ത്തു​മെ​ന്നു​മാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ങ്കി​ലും കൊ​ള​ത്തൂ​ർ അ​മ്പ​ല​പ്പ​ടി മു​ത​ൽ വെ​ങ്ങാ​ട്-​എ​ട​യൂ​ർ ജ​ങ്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​ട്ടി​ക്ക​ല്ല് നി​ര​ത്തി കു​ഴി​യ​ട​ക്ക​ൽ പ്ര​വൃ​ത്തി ന​ട​ത്തി​യ​താ​ണ് റോ​ഡ് ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *