വ​ഴി​ക്ക​ട​വി​ൽ പ്ലാ​സ്റ്റി​ക് ചെ​ക്ക്പോ​സ്റ്റ് ജൂ​ലൈ മു​ത​ൽ

വ​ഴി​ക്ക​ട​വി​ൽ പ്ലാ​സ്റ്റി​ക് ചെ​ക്ക്പോ​സ്റ്റ് ജൂ​ലൈ മു​ത​ൽ

നി​ല​മ്പൂ​ർ: നാ​ടു​കാ​ണി ചു​രം മേ​ഖ​ല പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ലാ​സ്റ്റി​ക്ക് ചെ​ക്ക്പോ​സ്റ്റ് ജൂ​ലൈ ആ​ദ‍്യ​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. കെ.​എ​ൻ.​ജി റോ​ഡി​ൽ വ​ഴി​ക്ക​ട​വ് ടൗ​ണി​നും ആ​ന​മ​റി​ക്കും ഇ​ട​യി​ലാ​ണ് ചെ​ക്ക്പോ​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ക.

ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​വ​കു​പ്പ് ജി​ല്ല അ​സി. ഡ​യ​റ​ക്ട​ർ പി.​ബി. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ർ വാ​ഹ​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ആ​ഭ‍്യ​ന്ത​രം എ​ന്നീ വ​കു​പ്പു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ജൂ​ലൈ ആ​റി​ന് ചെ​ക്ക് പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ളാ​വും ചെ​ക്ക്പോ​സ്റ്റി​ലു​ണ്ടാ​വു​ക. സ​ന​ദ്ധ​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് സേ​വ​ന​മെ​ന്ന നി​ല​യി​ൽ ജോ​ലി ചെ​യ്യാം.

വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ചെ​ക്ക്പോ​സ്റ്റി​ൽ ശേ​ഖ​രി​ക്കും. പ്ലാ​സ്റ്റി​ക്കി​ന്‍റെ ദൂ​ഷ‍്യ​വ​ശ​ങ്ങ​ളെ കു​റി​ച്ചു​ള്ള ല​ഘു​ലേ​ഖ​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കും. നാ​ടു​കാ​ണി ചു​ര​ത്തി​ൽ പാ​ച​കം, വാ​ഹ​നം നി​ർ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ എ​ന്നി​വ നി​രോ​ധി​ക്കും.

സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​ന് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ല. അ​തെ​സ​മ​യം പ്ലാ​സ്റ്റി​ക്ക് വ​സ്തു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​വും.

മ​ല​പ്പു​റം ജി​ല്ല ര​ജി​ഷ്ട്രേ​ഷ​ൻ അ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും ചെ​റി​യ ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​ന് ജി​ല്ല ക​ല​ക്ട​ർ​ക്ക് ശി​പാ​ർ​ശ ക​ത്ത് ന​ൽ​കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ജൈ​വ​വൈ​വി​ധ‍്യ​മേ​ഖ​ല​യാ​യ നാ​ടു​കാ​ണി ചു​രം മേ​ഖ​ല സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഫീ​സ് ഈ​ടാ​ക്കു​ക.

വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​മ്പ​ടി യോ​ഗ​ത്തി​ൽ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ഡ​യ​റ​ക്ട​ർ പി.​ബി. ഷാ​ജു ചെ​ക്ക്പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​സ​ഫ് സം​സാ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *