സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; നടി  അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടു

സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടു

സിനിമ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകി.

ഇന്ന് വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *