കാറില്‍ ഓട്ടോ ഇടിച്ച്‌ മഞ്ചേരിയിൽ ഓട്ടോ യാത്രക്കാരി മരിച്ചു

മലപ്പുറം: റോഡില്‍ അശ്രദ്ധമായി തിരിച്ച കാറില്‍ ഓട്ടോ ഇടിച്ച മറിഞ്ഞ് ഓട്ടോയാത്രിക്കാരിയായ 30കാരിമരിച്ചു. മഞ്ചേരി കളത്തുംപടിയിലായിരുന്നു അപകടം. കിടങ്ങഴി കല്ലിടുമ്പ് പുളിയഞ്ചാലില്‍ മുഹമ്മദ് – ആസ്യ ദമ്പതികളുടെ മകള്‍ തസ്നിയ (30) ആണ് മരിച്ചത്. കാരാപറമ്പിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയായ തസ്നിയ കിടങ്ങഴിയിലെ വീട്ടില്‍ നിന്ന് ഓട്ടോയില്‍ സ്ഥാപനത്തിലേക്ക് വരുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടം. റോഡില്‍ അശ്രദ്ധമായി തിരിച്ച കാറില്‍ ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍ നിന്ന് തസ്നിയ റോഡിലേക്ക് തെറിച്ചുവീണു. തലക്ക് സാരമായി പരുക്കേറ്റ യുവതിയെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭര്‍ത്താവ് : കാവനൂര്‍ ഇരിവേറ്റി ചൂരത്തുകുണ്ട് ഫിര്‍ദൗസ്. മകള്‍: മിന്‍ഹ. സഹോദരങ്ങള്‍: മന്‍സൂര്‍, റസിയ, പരേതനായ നൗഫല്‍. എസ്ഐ പി.കെ. ഖമറുസ്സമാന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കിടങ്ങഴി ജുമാമസ്ജിദില്‍ ഖബറടക്കി.

Leave a Comment