മലപ്പുറത്ത് ഓണാഘോഷത്തിനായി വീട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു

മലപ്പുറത്ത് ഓണാഘോഷത്തിനായി വീട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു

ചങ്ങരംകുളം : മലപ്പുറത്ത് അമ്മയും മകളും മുങ്ങി മരിച്ചു. ചങ്ങരംകുളം ഒതളൂർ ബണ്ടിനു സമീപമാണു അപകടം. കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ (12) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെ 9നാണു സംഭവം. ഓണാഘോഷത്തിനായി ഷൈനിയുടെ വീട്ടിലെത്തിയതായിരുന്നു.

ഷൈനിയും മകളും ഒതളൂര്‍ ഭാഗത്തുള്ള ബണ്ടിന് സമീപത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്നാണ് വിവരം. ഇവര്‍ക്കൊപ്പം മറ്റു രണ്ട് കുട്ടികള്‍ കൂടിയുണ്ടായിരുന്നു. അവരുടെ ശബ്ദം കേട്ടാണ് നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷൈനിയേയും മകളേയും കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു

Leave a Reply

Your email address will not be published. Required fields are marked *