വളാഞ്ചേരി: ദേശീയപാത 66 വട്ടപ്പാറയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രാമപുരം സ്വദേശികളായ ഹാഷിം (40), ലിയാന (18), ബാസിമ (35) എന്നിവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വട്ടപ്പാറ മുകളിൽ പഴയ സർക്കിൾ ഓഫിസിന് സമീപത്താണ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് അപകടമുണ്ടായത്. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.