എടക്കര: വില്പനക്കായി സൂക്ഷിച്ച ആറ് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എടക്കര പൊലീസ് പിടികൂടി. കരുളായി തെങ്ങുംതൊടിക ഹബീബ് റഹ്മാനാണ് (31) പിടിയിലായത്. മൂത്തേടം കാരപ്പുറത്ത് പ്രതിയും സുഹൃത്തും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി പി.കെ. സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വ്യാഴാഴ്ച രാത്രി നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ പി. ജയകൃഷ്ണന്, എ.എസ്.ഐ അബ്ദുല്‍ മുജീബ്, സി.പി.ഒമാരായ സുവര്‍ണ, പ്രശാന്ത് എന്നിവരും, ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Related Posts

വാഹന പാര്‍ട്സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിയിൽ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ
- Editor
- September 23, 2022
- 0
Spread the love കൊളത്തൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ കോടി രൂപയോളം വിലയുള്ള 140 ഗ്രാം എം.ഡി.എം.എയുമായി ഒരുക്കുങ്ങൽ സ്വദേശി കൊളത്തൂർ പൊലീസിന്റെ പിടിയിലായി. മറ്റത്തൂര്‍ കാളങ്ങാടന്‍ സുബൈര്‍ (42) ആണ് പടപ്പറമ്പിൽ അറസ്റ്റിലായത്. ബംഗളൂരു, […]
പൊന്നാനി പുനർഗേഹം ഭവന സമുച്ചയം; സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം മുടങ്ങിയിട്ട് മൂന്നുമാസം
- Editor
- October 31, 2023
- 0
Spread the love പൊന്നാനി: ഹാർബറിലെ ഭവന സമുച്ചയത്തിൽ ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവൃത്തികൾ മുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു. ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം നാല് മാസത്തിനകം പൂർത്തീകരിക്കുമെന്നായിരുന്നു കരാറുകാർ […]
