വേങ്ങര ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു

വേങ്ങര ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു
Spread the love

വേങ്ങര: ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന്‍ മരിച്ചു. ഊരകം പൂളാപ്പീസ് കരിയാരത്തെ പരേതനായ കമ്പിളിയത്ത് സുരേഷിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിലാക്കൽ നുഹ്മാൻ സൈജിൽ (19) പരിക്കുകളോടെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം. വേങ്ങര ഭാഗത്ത് നിന്നും പൂളാപ്പീസിലേക്ക് വരികയായിരുന്ന വിഷ്ണു സഞ്ചരിച്ച സ്‌കൂട്ടർ ചാറ്റൽ മഴയില്‍ തെന്നി നീങ്ങി വേങ്ങര ഭാഗത്തേക്കു പോകുന്ന ടോറസിനടിയില്‍ പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: സരോജിനി. സഹോദരങ്ങള്‍: ജിഷ്ണ, ശ്രീഷ്ണ. ഏതാനും മാസം മുമ്പ് ഇവിടെ ടോറസ് ബൈക്കില്‍ ഇടിച്ച് ഊരകം കുന്നത്ത് സ്വദേശിയായ യുവാവ് മരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *