മ​ക​ന്‍റെ മ​ര​ണം: പ്ര​തി​ക​ളെ ശി​ക്ഷി​ച്ചെ​ങ്കി​ലും ആ​ഘാ​തം മാ​റാ​തെ കു​ടും​ബം

പ​ര​പ്പ​ന​ങ്ങാ​ടി: കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ണി​മാ​റ്റാ​ൻ മ​ണ​ലാ​ര​ണ്യ​ത്തി​ലേ​ക്കു പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ അ​റു​കൊ​ല ചെ​യ്ത സൗ​ദി, യ​മ​നി പൗ​ര​ന്മാ​ർ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭി​ച്ചെ​ങ്കി​ലും മ​ക​ന്‍റെ മ​ര​ണ​മേ​കി​യ പ്ര​ഹ​ര​ത്തി​ൽ​നി​ന്ന് മാ​താ​പി​താ​ക്ക​ളും കു​ടും​ബ​വും ഇ​നി​യും മു​ക്തി​നേ​ടി​യി​ല്ല.

പ​ര​പ്പ​ന​ങ്ങാ​ടി സ​ദ്ദാം ബീ​ച്ചി​ലെ അ​ങ്ങ​മ്മ​ന്‍റെ പു​ര​ക്ക​ൽ സി​ദ്ദീ​ഖി​നെ​യാ​ണ് സ​ഹോ​ദ​ര​ന്‍റെ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ര​ണ്ടം​ഗ യ​മ​നി, സൗ​ദി ക്രി​മി​ന​ൽ സം​ഘം വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. മ​ക​ന്‍റെ കൊ​ല​പാ​ത​കം അ​റി​ഞ്ഞ​തു മു​ത​ൽ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ർ​ന്ന പി​താ​വ് പി​ന്നീ​ട് വീ​ടി​ന​ക​ത്ത് ശ​യ്യ​യി​ലാ​ണ്.

ആ​ർ.​എ​സ്.​പി മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക-​ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ മു​ന്ന​ണി പോ​രാ​ളി​യു​മാ​യ പി​താ​വ് എ.​പി. മു​ഹ​മ്മ​ദി​ന് മ​ക്ക​ളു​മാ​യു​ണ്ടാ​യി​രു​ന്ന അ​ടു​പ്പം ഹൃ​ദ​യ​പ​ര​മാ​യി​രു​ന്നു.

നി​ത്യ​രോ​ഗി​യാ​യ മാ​താ​വ് ചെ​റി​യ ബീ​വി​ക്കും മ​ക​ന്‍റെ മ​ര​ണം സ​മ്മാ​നി​ച്ച​ത് ക​ണ്ണീ​രു​വ​റ്റാ​ത്ത ശ​യ്യ​യാ​ണ്. യു​വ​ത്വ​ത്തി​ലെ വൈ​ധ​വ്യം വി​ധി​യാ​യി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന സി​ദ്ദീ​ഖി​ന്‍റെ ഭാ​ര്യ അ​നീ​ഷ​ക്കും ര​ണ്ടാ​ണും ഒ​രു പെ​ണ്ണു​മ​ട​ങ്ങു​ന്ന മ​ക്ക​ൾ​ക്കും കോ​ട​തി​യു​ടെ ക​ടു​ത്ത നി​ല​പാ​ട് പ്ര​ത്യാ​ശ​യു​ടെ അ​വ​സാ​ന കി​ര​ണ​വും കെ​ടു​ത്തി​ക്ക​ള​ഞ്ഞു.

പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​നു​മാ​യി സം​സാ​രി​ച്ച് ഇ​ര​യു​ടെ ബ​ന്ധു​ക്ക​ൾ പ്രാ​യ​ശ്ചി​ത്ത പാ​രി​തോ​ഷി​ക​മാ​യി (ബ്ല​ഡ് മ​ണി) 15 ല​ക്ഷം സൗ​ദി റി​യാ​ൽ (3.37 കോ​ടി) ന​ൽ​കി പ്ര​തി​ക​ൾ​ക്ക് മാ​പ്പു​ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, പ്ര​തി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​ത്തി​ന്‍റെ ആ​ഴം ബോ​ധ്യ​പ്പെ​ട്ട സൗ​ദി ഹൈ​കോ​ട​തി പ്ര​തി​ക​ൾ ഒ​ര​ർ​ഥ​ത്തി​ലു​മു​ള്ള മാ​പ്പ് അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്ന വി​ധി​ന്യാ​യം ന​ട​ത്തി​യ​തോ​ടെ​യാ​ണ് അ​ങ്ങ​മ്മ​ൻ കു​ടും​ബ​ത്തി​ലെ ദു​രി​ത​ക്ക​ട​ലി​ലേ​ക്ക് ആ​ശ്വാ​സ​മാ​യെ​ത്തു​മെ​ന്ന് എ​ല്ലാ​വ​രും ക​രു​തി​യ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​യ​ത്.

പ്ര​തി​ക​ൾ​ക്കു നേ​രെ​യു​ള്ള വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് വി​വ​രം സൗ​ദി അ​ധി​കൃ​ത​ർ കു​ടും​ബ​ത്തെ അ​റി​യി​ക്കു​ന്ന​ത്. മ​ക​ന്‍റെ കൊ​ല​പാ​ത​ക വാ​ർ​ത്ത​യും എ​ട്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ണ്ടാ​യ ല​ഭി​ച്ച ശി​ക്ഷാ​ന​ട​പ​ടി​യും ഒ​രേ​പോ​ലെ ഇ​ര​യു​ടെ കു​ടും​ബ​ത്തെ ആ​ഘാ​ത​ത്തി​ലാ​ക്കി.

Leave a Comment