വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ച് കയറി. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എൽ-73-എ-6676 നമ്പർ ഫിയറ്റ് അവഞ്ചുറ എന്ന മോഡൽ കാറാണ് അപകടമുണ്ടാക്കിയത്. അബുദാബിപ്പടിയിലെ ഹാപ്പി സ്റ്റോർ എന്ന പലചരക്ക് കടയിലേക്കാണ് കാർ ഇടിച്ച് കയറിയത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടയിൽ സാധനങ്ങൾ വാങ്ങുകയായിരുന്ന പൈങ്കണ്ണൂർ സ്വദേശി വിജയൻ കടയിലെ ഒരു ജീവനക്കാരൻ, കാർ യാത്രക്കാരായ രണ്ട് പേർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Related Posts
നിലമ്പൂരിൽ മുന്‍സിഫ് കോടതി പ്രവർത്തനം തുടങ്ങി
- Editor
- March 17, 2024
- 0
Spread the love നിലമ്പൂര്‍: നിലമ്പൂരില്‍ പുതുതായി അനുവദിച്ച മുന്‍സിഫ് കോടതി പ്രവർത്തനം തുടങ്ങി. ഹൈകോടതി ജഡ്ജി എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്തു. മുന്‍സിഫ്, മജിസ്ട്രേറ്റ് കോടതികളാണ് മേൽ കോടതിക്കളേക്കാൾ സാധാരണക്കാരുടെ ആശ്രയമെന്ന് അദ്ദേഹം […]

കരിപ്പൂരിൽ വൻ സ്വർണവേട്ട,4 കിലോയിലേറെ സ്വർണം പിടികൂടി, മൂന്നുപേർ പിടിയിൽ
- Editor
- September 20, 2022
- 0
കോവിഡ് കാലത്ത് വാങ്ങിക്കൂട്ടി; തുരുമ്പെടുത്ത് കട്ടിലുകൾ
- Editor
- August 29, 2024
- 0
Spread the love പൊന്നാനി: കോവിഡ് കാലത്ത് പൊന്നാനിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് നഗരസഭ വാങ്ങിയ കട്ടിലുകളുൾപ്പെടെ തുരുമ്പെടുത്ത് നശിക്കുന്നു. കോവിഡ് ട്രീറ്റ്മെൻറിന്റെ ഭാഗമായി വാങ്ങിയ 35 ഫോൾഡിങ് കട്ടിലുകലാണ് പഴയ […]