ഇ​ന്ന് കേ​ര​ള​പ്പി​റ​വി ദി​നം; വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം മാ​മാ​ങ്ക സ്മാ​ര​ക​ങ്ങ​ൾ മോ​ടി​പി​ടി​പ്പി​ക്കു​ന്നു

ഇ​ന്ന് കേ​ര​ള​പ്പി​റ​വി ദി​നം; വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം മാ​മാ​ങ്ക സ്മാ​ര​ക​ങ്ങ​ൾ മോ​ടി​പി​ടി​പ്പി​ക്കു​ന്നു

തി​രു​നാ​വാ​യ: ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളം നി​ല​വി​ൽ വ​രു​ന്ന​തി​നു​മു​മ്പ് എ.​ഡി 257 മു​ത​ൽ 269 വ​രെ ഗോ​ക​ർ​ണം മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ നീ​ണ്ടു​കി​ട​ന്നി​രു​ന്ന പ്രാ​ചീ​ന കേ​ര​ള​ത്തി​ന്റെ ത​ല​സ്ഥാ​ന​മെ​ന്ന് കേ​ര​ളോ​ൽ​പ​ത്തി പ​റ​ഞ്ഞ തി​രു​നാ​വാ​യ​യി​ൽ 2011ൽ ​സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ച്ച മാ​മാ​ങ്ക സ്മാ​ര​ക​ങ്ങ​ൾ മോ​ടി​പി​ടി​പ്പി​ച്ചു തു​ട​ങ്ങി.

വ്യാ​ഴ​വ​ട്ട​ത്തി​ന് ശേ​ഷ​മാ​ണ് സ്മാ​ര​ക​ങ്ങ​ളു​ടെ ത​നി​മ​യും പ​ഴ​മ​യും ന​ഷ്ട​പ്പെ​ടാ​തെ കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത് മോ​ടി​പി​ടി​പ്പി ക്കു​ന്ന​ത്. ഉപജി​ല്ല-​സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ മാ​മാ​ങ്ക സ്മാ​ര​ക​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​ത് പ​തി​വാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഉപജി​ല്ല​ക​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​രോ​വ​ർ​ഷ​വും സ്മാ​ര​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്. മ​ല​പ്പു​റം ഡി.​ടി.​പി.​സി നി​യ​മി​ച്ച പ്രാ​ദേ​ശി​ക ച​രി​ത്ര​കാ​ര​നും ഹി​സ്റ്റോ​റി​യ​ൻ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​ര ജേ​താ​വു​മാ​യ കെ​യ​ർ​ടേ​ക്ക​ർ ചി​റ​ക്ക​ൽ ഉ​മ്മ റി​ന്റെ ച​രി​ത്ര​വി​വ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ച​രി​ത്രാ​ന്വേ​ഷി​ക​ൾ​ക്കും എ​ഴു​ത്തു​കാ​ർ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്.

ഡി.​ടി.​പി.​സി കെ​യ​ർ​ടേ​ക്ക​ർ​ക്ക് പു​റ​മെ ക്ലീ​നി​ങ് സ്റ്റാ​ഫ്, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും ഇ​വി​ടെ നി​യ​മി​ച്ചി​ട്ടു​ണ്ട്. നി​ല​പാ​ടു​ത​റ​യി​ലേ​ക്ക് നേ​രി​ട്ട് വ​ഴി തു​റ​ന്നി​ട്ടി​ല്ലെ​ന്ന​തൊ​ഴി​ച്ചാ​ൽ സ്മാ​ര​ക​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ത​ട​സ്സ​മി​ല്ല.

നി​ല​പാ​ടു​ത​റ​യി​ലേ​ക്ക് വ​ഴി​തു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ മാ​മാ​ങ്ക​സ്മാ​ര​ക​ങ്ങ​ൾ​ക്കു പു​റ​മെ ചെ​ന്താ​മ​ര​ക്കാ​യ​ലു​ക​ളും മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലെ മെ​ൻ​ഹ​റും ക​ണ്ടാ​ണ് തി​രി​ച്ചു​പോ​കാ​റു​ള്ള​ത്. അ​തു​കൊ​ണ്ടൊ​ക്കെ​യാ​ണ് വൈ​കി​യാ​ണെ​ങ്കി​ലും മാ​മാ​ങ്ക സ്മാ​ര​ക​ങ്ങ​ൾ മോ​ടി​പി​ടി​പ്പി​ക്കാ​ൻ പു​രാ​വ​സ്തു വ​കു​പ്പ് ത​യാ​റാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *