മങ്കട: മൂര്‍ക്കനാട് പഞ്ചായത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് 29.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. എം.എല്‍.എ യുടെ 2023-24 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് തുക വകയിരുത്തിയത്. മീനങ്ങാട് പട്ടിയാര്പാടം റോഡ് (7.5 ലക്ഷം), പൂളക്കുഴി തോടിന് കുറുകെ നടപ്പാലം (7.5 ലക്ഷം), പി.കെ അങ്ങാടി മണല്‍ വാരി റോഡ് (ഏഴ് ലക്ഷം) കരുവാട്ടില്‍ പുളിച്ചിലത്തൊടി റോഡ് (7.5 ലക്ഷം) എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
പ്രദേശത്തെ ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. സാങ്കേതികാനുമതിയും ടെൻഡര്‍ നടപടികളും പൂര്‍ത്തിയാക്കി പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.