സമൃദ്ധിയോടെ ഓണമുണ്ണാം

സമൃദ്ധിയോടെ ഓണമുണ്ണാം

വ​ഴി​ക്ക​ട​വ്: വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സാ​മൂ​ഹി​കാ​ധി​ഷ്ടി​ത മാ​ന​സി​ക രോ​ഗ പ​രി​ച​ര​ണ വി​ഭാ​ഗം ഡേ ​കെ​യ​ർ പി​യ​ർ ഗ്രൂ​പ് പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി ഓ​ണ​ച്ച​ന്ത സം​ഘ​ടി​പ്പി​ച്ചു. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​ക്ക​ട​വ് പാ​ലി​യേ​റ്റി​വ് കെ​യ​ർ ‘നെ​ക്സ​സ്’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ചെ​റി​യ ക​ട​ക​ൾ, ടൈ​ല​റി​ങ് യൂ​നി​റ്റ്, കൃ​ഷി, പ​ച്ച​ക്ക​റി​ച്ച​ന്ത​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കാ​ര​ക്കോ​ട്, മ​രു​ത എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ണ​ച്ച​ന്ത ഉ​ണ്ടാ​കും.

പ​ഞ്ചാ​യ​ത്ത് അ​ങ്ങാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണ​ച്ച​ന്ത പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​മ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ ഹ​ഫ്സ​ത്ത് പു​ളി​ക്ക​ൽ, ജ​യ്മോ​ൾ വ​ർ​ഗീ​സ്, വാ​ർ​ഡ് മെം​ബ​ർ പി.​കെ. അ​ബ്ദു​ൽ ക​രീം, എം.​കെ. പ്ര​ദീ​പ്, എം.​എം. ന​ജീ​ബ്, കെ. ​ജാ​ബി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം കൃ​ഷി​ഭ​വ​ന്റെ ‘ഓ​ണ​സ​മൃ​ദ്ധി’ ക​ർ​ഷ​ക ഓ​ണ​ച​ന്ത വീ​ട്ടി​ക്കു​ന്നി​ൽ ആ​രം​ഭി​ച്ചു. ക​ർ​ഷ​ക​ർ ഉ​ണ്ടാ​ക്കി​യ വി​ഷ​ര​ഹി​ത നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും ഹോ​ർ​ട്ടി കോ​ർ​പ്പി​ൽ​നി​ന്ന് ല​ഭ്യ​മാ​യ മ​റു​നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കും. ഈ ​മാ​സം 14 വ​രെ​യാ​ണ് ച​ന്ത. പൊ​തു​വി​പ​ണി​യേ​ക്കാ​ൾ 10 ശ​ത​മാ​നം അ​ധി​കം വി​ല​ന​ൽ​കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ സം​ഭ​രി​ച്ച് 30 ശ​ത​മാ​നം വി​ല​കു​റ​വി​ലാ​ണ് ഉ​പ​ഭോ​ക്താ​വി​ന് ല​ഭ്യ​മാ​കു​ക.

അ​മ​ര​മ്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ഒ. ​അ​നി​ത​രാ​ജു, അം​ഗ​ങ്ങ​ളാ​യ വി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​എ. റ​സാ​ഖ്, വി.​പി. അ​ഫീ​ഫ, കൃ​ഷി ഓ​ഫി​സ​ർ എം. ​ഷി​ഹാ​ദ്, കൃ​ഷി​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

തു​വ്വൂ​ർ: കൃ​ഷി​ഭ​വ​ൻ ഓ​ണ​ച്ച​ന്ത എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​ടി. ജ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. സു​രേ​ന്ദ്ര​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​സു​ബൈ​ദ, ടി.​എ. ജ​ലീ​ൽ, എ​ൻ.​പി. നി​ർ​മ​ല, കൃ​ഷി ഓ​ഫി​സ​ർ എം. ​ഷ​ഫീ​ഖ്, അ​സി​സ്റ്റ​ന്റ് ഷൈ​നി ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ച​ന്ത​യി​ലു​ള്ള​ത്. ച​ന്ത 14ന് ​സ​മാ​പി​ക്കും.

ക​രു​വാ​ര​കു​ണ്ട്: ഓ​ണ​സ​മൃ​ദ്ധി ക​ർ​ഷ​ക​ച്ച​ന്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എ​സ്. പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഷീ​ന ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗം ടി.​പി. അ​റു​മു​ഖ​ൻ, വി. ​സൈ​ത​ല​വി, വി.​പി. സു​രേ​ന്ദ്ര​ൻ, കെ. ​ഷൈ​ല​ജ, കൃ​ഷി ഓ​ഫി​സ​ർ ബി​ജു​ല ബാ​ല​ൻ, അ​സി​സ്റ്റ​ന്റ് വി. ​മു​ന​വ്വി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ട​ക്ക​ര: എ​ട​ക്ക​ര കൃ​ഷി​ഭ​വ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​സ​മൃ​ദ്ധി 2024 പേ​രി​ല്‍ ബ്ലോ​ക്ക്ത​ല ക​ര്‍ഷ​ക ച​ന്ത ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച വ​രെ നീ​ളു​ന്ന ച​ന്ത നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഒ.​ടി. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പാ​ത്തു​മ്മ ഇ​സ്മാ​യി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ആ​യി​ശ​ക്കു​ട്ടി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ക​ബീ​ര്‍ പ​നോ​ളി, സി​ന്ധു പ്ര​കാ​ശ്, ഫ​സി​ന്‍ മു​ജീ​ബ്, സോ​മ​ന്‍ പാ​ര്‍ളി, എം.​കെ. ധ​ന​ഞ്ജ​യ​ന്‍, ലി​സി തോ​മ​സ്, നി​ല​മ്പൂ​ര്‍ കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ ടി.​കെ. ന​സീ​ര്‍, കൃ​ഷി ഓ​ഫി​സ​ര്‍ എ​ബി​ത ജോ​സ​ഫ്, സി.​ഡി.​എ​സ് പ്ര​സി​ഡ​ന്റ് സ​ര​ള രാ​ജ​പ്പ​ന്‍, കാ​ര്‍ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​വി​ന​യ​രാ​ജ​ന്‍, പി.​എ​ന്‍. അ​ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

കാ​ളി​കാ​വ്: കൃ​ഷി​ഭ​വ​നും കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഓ​ണ​ച്ച​ന്ത​ക്ക് തു​ട​ക്ക​മാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ത​ങ്ക​മ്മു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി ഓ​ഫി​സ​ർ ല​നീ​ഷ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷി​ജി​മോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ബൈ​ദ, എ​ൻ. മൂ​സ, ര​മാ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ല്‍ കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് ഓ​ണ​ച്ച​ന്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച വ​രെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ച​ന്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​പി. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഡി.​എ​സ് പ്ര​സി​ഡ​ന്റ് ഉ​ഷ കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ത്യ​ന്‍, എം.​ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍, ബു​ഷ​റ, ഷാ​ജ​ഹാ​ന്‍ ചേ​ലൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

വ​ഴി​ക്ക​ട​വ്: കു​ടും​ബ​ശ്രീ​യും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ഓ​ണം വി​പ​ണ​ന​മേ​ള പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​മ്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ഡി.​എ​സ് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് മാ​ത്യു അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​സ​ഫ് ക​ണ്ട​ത്തി​ൽ, സ്റ്റാ​ൻ​ഡി​ങ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ സി​ന്ധു രാ​ജ​ൻ, ഹ​ഫ്സ​ത്ത് പു​ളി​ക്ക​ൽ, ജ​യ്മോ​ൾ വ​ർ​ഗീ​സ്, മെം​ബ​ർ​മാ​രാ​യ അ​ബ്ദു​ൽ ക​രീം, പി. ​റം​ല​ത്ത്, റ​ഹി​യാ​ന​ത്ത്, മു​ജീ​ബ് തു​റ​ക്ക​ൽ, എം.​ഇ. ക​ൺ​വീ​ന​ർ ര​ശ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​യ​സ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *