അ​ധി​നി​വേ​ശം കാ​ടു​ക​യ​റു​ന്നു; പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ൾ നാ​ശ​ത്തി​ന്റെ വ​ക്കി​ൽ

അ​ധി​നി​വേ​ശം കാ​ടു​ക​യ​റു​ന്നു; പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ൾ നാ​ശ​ത്തി​ന്റെ വ​ക്കി​ൽ

തി​രു​നാ​വാ​യ: ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ ത​കി​ടം​മ​റി​ച്ച് അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം വ്യാ​പ​ക​മാ​കു​ന്നു. തി​രു​നാ​വാ​യ എ.​എം.​എ​ൽ.​പി സ്കൂ​ളി​ൽ ശാ​സ്ത്ര പ​ഠ​ന പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​ർ​വേ​യി​ലാ​ണ് തി​രു​നാ​വാ​യ​യി​ലും പ​രി​സ​ര​ത്തു​മാ​യി അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.

മ​റ്റൊ​രു ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ നി​ന്നോ രാ​ജ്യ​ത്തു​നി​ന്നോ പു​തി​യൊ​രു ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്ക് ക​ട​ന്നു​വ​രി​ക​യും അ​തി​വേ​ഗം വ​ള​രു​ക​യും വ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന സ​സ്യ​ങ്ങ​ളെ​യാ​ണ് അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളെ​ന്ന് പ​റ​യു​ന്ന​ത്. ഇ​വ​യു​ടെ വ്യാ​പ​നം നി​ല​വി​ലെ ആ​വാ​സ വ്യ​വ​സ്ഥ​യെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ന്നു. വ​ലി​യ വ​ള്ളി​ച്ചെ​ടി​ക​ളാ​യും കു​റ്റി​ച്ചെ​ടി​ക​ളാ​യും ഇ​വ വ​ള​ർ​ന്ന് പ​ന്ത​ലി​ക്കു​ന്നു.

പ​ല​തും മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ ഉ​ള്ള​വ​യാ​ണ്. ഇ​വ​യു​ടെ വ​ള​ർ​ച്ച​യി​ൽ ത​ദ്ദേ​ശീ​യ​രാ​യ സ​സ്യ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തു​മൂ​ലം ആ​ട് മാ​ടു​ക​ൾ​ക്ക് പു​ല്ലി​ന്റെ ല​ഭ്യ​ത​യി​ൽ കു​റ​വ് വ​രു​ന്നു. പ്ര​ദേ​ശ​ത്തെ മ​ണ്ണി​ന്റെ ഘ​ട​ന, ജ​ല​ല​ഭ്യ​ത, വ​ളം എ​ന്നി​വ​യെ ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​നാ​യ സ​ൽ​മാ​ൻ ക​രി​മ്പ​ന​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *