എടക്കര: ഗവ. ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. എടക്കര മില്ലുംപടി തമ്പലക്കോടൻ നൗഷാദലിയെയാണ് (49) എടക്കര പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിലായിരുന്ന ഇയാൾ ചൊവ്വാഴ്ച സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
2024-02-28