വളാഞ്ചേരി: ഗാര്‍ഹിക പാചക വാതകം വ്യാവസായിക ആവശ്യത്തിനായി മാറ്റാനുള്ള ശ്രമത്തിനിടെ 185 സിലിണ്ടറുകളുമായി യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. നടത്തിപ്പുകാരായ മൂന്നംഗസംഘം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. കാട്ടിപ്പരുത്തി സ്വദേശി അനീസ് അഹമ്മദിനെയാണ് വളാഞ്ചേരി ഇല്ലത്തുപടിയില്നിന്ന് അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10നാണ് സംഭവം. പെട്രോളിങ്ങിനിറങ്ങിയ പൊലീസ് സംശയാസ്പദ രീതിയില്‍ ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച വാഹനം പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗ്യാസ് ഫില്ലിങ് സ്റ്റേഷന് കണ്ടെത്തി. ഗാര്‍ഹിക പാചകവാതകം വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന സിലണ്ടറിൽ നിറക്കുന്നത് ഇവിടെ നിന്നാണ്. നൂറോളം ഗാര്‍ഹിക സിലിണ്ടറുകളും 85 ഓളം വ്യാവസായിക സിലിണ്ടറുകളും പൊലീസ് കണ്ടെത്തി. വില കൂടുതൽ ലഭിക്കുമെന്നതിലാണ് ഗാര്‍ഹിക പാചകവാതകം വ്യാവസായികവശ്യത്തിനായി മാറ്റിയെടുക്കുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Related Posts
പൊന്നാനി ഫിഷറീസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി
- Editor
- August 5, 2022
- 0
പാണ്ടിക്കാട്ട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 24 പേർക്ക് പരിക്ക്
- Editor
- September 3, 2023
- 0
Spread the love പാണ്ടിക്കാട്: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. പാണ്ടിക്കാട് മഞ്ചേരി റോഡിലെ വല്യാത്രപടിയിൽ ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട്ടേക്ക് വന്ന കിങ്സ് ബസ് […]
