ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ടു​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം

ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ടു​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം

വൈ​ല​ത്തൂ​ർ: ത​ല​ക്ക​ട​ത്തൂ​ർ ഉ​പ്പൂ​ട്ട​ങ്ങ​ൽ-​താ​നാ​ളൂ​ർ ചു​ങ്കം ബൈ​പാ​സ് റോ​ഡി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അം​ഗം തെ​യ്യം​മ്പാ​ടി കു​ഞ്ഞി​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​മാ​യി നി​ർ​വ​ഹി​ച്ചു. ചെ​റി​യ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ട​ത്തൂ​രി​നെ​യും താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ബൈ​പാ​സ് റോ​ഡ്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വൈ​ല​ത്തൂ​രി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കും. ചെ​റി​യ​മു​ണ്ടം, താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 20 കു​ടും​ബ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യാ​ണ് റോ​ഡി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. പൊ​ന്നാ​നി ക​ർ​മ റോ​ഡ് മാ​തൃ​ക​യി​ലാ​ണ് ബൈ​പാ​സ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.

ബൈ​പാ​സ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി നാ​ലു​മീ​റ്റ​ർ വീ​തി​യു​ള്ള തോ​ടു​മു​ണ്ട്. അ​തി​നാ​ൽ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യാ​നാ​കും. അ​മീ​റ കു​നി​യി​ൽ, റാ​ഫി മു​ല്ല​ശ്ശേ​രി, മു​ൻ അം​ഗ​ങ്ങ​ളാ​യ എ​ൻ. മു​ജീ​ബ് ഹാ​ജി, കെ.​വി. മൊ​യ്തീ​ൻ കു​ട്ടി, ക​ള​ത്തി​ൽ ബ​ഷീ​ർ, ക​ള​രി​ക്ക​ൽ റ​സാ​ഖ്, കെ.​വി ഖാ​ലി​ദ്, പി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, നി​സാ​ർ, കെ. ​ബാ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *