നിലമ്പൂർ: കഞ്ചാവ് കേസില്‍ മൂന്നുയുവാക്കള്‍ വഴിക്കടവ് പൊലീസിന്റെ പിടിയില്‍. ചന്തക്കുന്ന് മുമ്മുള്ളി നീലേങ്ങാടന്‍ അഫ്സല് (23), ചുങ്കത്തറ അണ്ടിക്കുന്ന് പറമ്പാടന്‍ നജീബ് (23), പുലത്ത് ഇന്‍ഷാഫ് (22) എന്നിവരാണ് പിടിയിലായത്.വില്പനക്കായി പൊതികളാക്കിയ 250 ഗ്രാം കഞ്ചാവുമായി ചന്തക്കുന്ന് മുമ്മുള്ളി സ്വദേശി അഫ്സലാണ് ആദ്യം പിടിയിലായത്.
ഇയാളില്‍നിന്ന് വാങ്ങുന്നതിനിടെയാണ് നജീബും ഇന്‍ഷാഫും പിടിയിലാകുന്നത്. വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയുടെ നിർദേശത്തിൽ എസ്.ഐ ഒ.കെ. വേണുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. എ.എസ്.ഐ കെ. മനോജ്, പൊലീസുകാരായ റിയാസ് ചീനി, ഇ.ജി. പ്രദീപ്, പി. ജിതിന്, വിനീഷ് മാന്തൊടി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.