14കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവും 6.6 ലക്ഷം രൂപ പിഴയും

14കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവും 6.6 ലക്ഷം രൂപ പിഴയും

മ​ഞ്ചേ​രി: 14കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചു ഗ​ര്‍ഭി​ണി​യാ​ക്കി​യ പി​താ​വി​നെ മ​ഞ്ചേ​രി പോ​ക്‌​സോ അ​തി​വേ​ഗ കോ​ട​തി ജീ​വി​താ​ന്ത്യം​വ​രെ ത​ട​വി​നും 6,60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മ​ദ്റ​സാ​ധ്യാ​പ​ക​നും പ്ര​വാ​സി​യു​മാ​യ 48കാ​ര​െ​ന​യാ​ണ് ജ​ഡ്ജി കെ. ​രാ​ജേ​ഷ് ശി​ക്ഷി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് ജോ​ലി ന​ഷ്ട​പ്പെ​ട്ട് വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു പ്ര​തി. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍ന്ന് വീ​ട്ടി​ലി​രു​ന്നു പ​ഠി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കി​ട​പ്പു​മു​റി​യി​ലേ​ക്ക് ബ​ല​മാ​യി കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രുന്ന​ന്നാ​ണ്​ കേ​സ്. 2021 മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം. പ​ല​ത​വ​ണ പീ​ഡി​പ്പി​െച്ച​ന്നാ​ണ്​ പ​രാ​തി. ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ മാ​താ​വ് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് ഗ​ര്‍ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്.

വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​ബ്ദു​ല്‍ ബ​ഷീ​റാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ. ​സോ​മ​സു​ന്ദ​ര​ന്‍ 25 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. പ്ര​തി പി​ഴ​യ​ട​ക്കു​ന്ന​പ​ക്ഷം അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണ​മെ​ന്നും കോ​ട​തി നി​ര്‍ദേ​ശി​ച്ചു. ഇ​തോ​ടൊ​പ്പം പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് സ​ര്‍ക്കാ​റി​ന്റെ വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ട​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് കോ​ട​തി ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​ക്ക് നി​ര്‍ദേ​ശ​വും ന​ല്‍കി.

Leave a Reply

Your email address will not be published. Required fields are marked *