കരകവിഞ്ഞ് കടലുണ്ടി പുഴ; വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്

കരകവിഞ്ഞ് കടലുണ്ടി പുഴ; വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്

വ​ള്ളി​ക്കു​ന്ന്: ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ട​ലു​ണ്ടി പു​ഴ ക​ര​ക​വി​ഞ്ഞു. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​ര​യി​ലേ​ക്കും ക​യ​റി​ട്ടു​ണ്ട്. തോ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​ഞ്ഞ് ക​വി​ഞ്ഞതി​നെ തു​ട​ർ​ന്ന് പു​ഴ​യോ​ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്.

ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി രൂ​പം​കൊ​ണ്ട് കി​ട​ക്കു​ന്ന മ​ണ​ൽ തി​ട്ട കാ​ര​ണം വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ക​ട​ലു​ണ്ടി പു​ഴ​യി​ൽ വ​ൻ തോ​തി​ൽ മ​ണ​ൽ അ​ടി​ഞ്ഞു കൂ​ടി കി​ട​ക്കു​ന്ന​തും വെ​ള്ളം ഉ​യ​രാ​ൻ കാ​ര​ണ​മാ​യി​ടു​ണ്ട്. വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ നാ​ല് ഭാ​ഗ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന ബ​ലാ​തി​രു​ത്തി ദ്വീ​പി​ലും ചെ​റി​യ തി​രു​ത്തി ദ്വീ​പി​ലും ക​ഴി​ഞ്ഞ ദി​വ​സം ക​ര​യി​ലേ​ക്ക് വെ​ള്ളം ക​യ​റി​യെ​ങ്കി​ലും വ്യാ​ഴാ​ഴ്ച വെ​ള്ളം ഇ​റ​ങ്ങി​യ നി​ല​യി​ലാ​ണ്. ഇ​നി​യും മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ ക​ര ക​വി​യും. അ​തേ​സ​മ​യം, പ​ഞ്ചാ​യ​ത്തി​ലെ 22,23 വാ​ർ​ഡു​ക​ളി​ലെ 23 കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ആ​ന​ങ്ങാ​ടി​യി​ലെ ഫി​ഷ​റീ​സ് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *