തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്

തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്

എടവണ്ണപ്പാറ: സ്കൂൾ വിട്ട് മടങ്ങവെ തേനീച്ചയുടെ കുത്തേറ്റ് നരവധി വിദ്യാർഥികൾ ചികിത്സയിൽ. ചീക്കോട് ജി.എം.യു.പി സ്കൂളിലെ 25 വിദ്യാർഥികൾക്കും നാട്ടുകാർക്കുമാണ് ഈച്ചയുടെ കൂട്ട ആക്രമണം മുണ്ടായത്.ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുഖത്തും ശരീരത്തിലുമായി നിരവധി കുത്തേറ്റിട്ടുണ്ട്. വേദനകൊണ്ട് പുളഞ്ഞ കുട്ടികളുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്.

രക്ഷപ്രവർത്തനത്തിനിടെ നാട്ടുകാർക്കും കുത്തേറ്റു. വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന കാരങ്ങര ഭാഗത്തെ കുട്ടികൾക്കാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. സ്ഥലത്തെത്തിയ ടി.ഡി.ആർ.എഫ് വളന്റിയർക്കും കുത്തേറ്റു.

ചീക്കോട് സ്വദേശി ചേലയിൽ അബ്ദുൽ ജലീലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കാൽ കിലോമീറ്റർ പിന്തുടർന്ന് ഈച്ച കുത്തി. ചില കുട്ടികൾക്ക് നിരവധി തവണ കുത്തേറ്റിട്ടുണ്ട്.

പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരേയും നിരീക്ഷിക്കുകയാണെന്നും ഓമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് അമീൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *