17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം; പിതാവ് അറസ്റ്റിൽ

Spread the love

മലപ്പുറം: 17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത 43കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. കീഴുപറമ്പ് കുനിയിൽ സ്വദേശിയായ 43കാരനെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്.

2018 ജൂൺ മുതൽ നിരന്തരമായി കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 16ന് പിതാവിൽ നിന്നും ലൈംഗിക പീഡനത്തിനിരയായ കുട്ടി സ്‌കൂളിലെ കൗൺസിലറോട് വിവരം പറയുകയായിരുന്നു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജ്ഡജി മുമ്പാകെ മൊഴി നൽകിയ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി നിർദ്ദേശപ്രകാരം മഞ്ചേരി വുമൺ ആൻഡ് ചിൽഡ്രൻ ഷെൽറ്റർ ഹോമിലേക്ക് മാറ്റി. കേസ്സായതോടെ മുങ്ങിയ പ്രതിയെ 23ന് പൊലീസ് തേക്കിൻചോട് എന്ന സ്ഥലത്തു വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിസംബർ എട്ടുവരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയച്ചു.

Leave a Comment