എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
Spread the love

തുവ്വൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് 4.5 ഗ്രാം മയക്കുമരുന്നുമായി തുവ്വൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ പിടികൂടിയത്. സിന്തറ്റിക് ലഹരിമരുന്നുകള്‍ അന്തർ സംസ്ഥാനങ്ങളിൽനിന്ന് പാലക്കാട് വഴിയാണ് ജില്ലയിലെത്തുന്നത്.

ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുകയാണ് പ്രതികളുടെ ജോലി. കണ്ണിയിൽ കൂടുതൽ പേരുണ്ടെന്നും സൂചന ലഭിച്ചതായും സി.ഐ അറിയിച്ചു. എസ്.ഐ ശിവന്‍, ജില്ല ആന്‍റി നാര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *