എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍
Spread the love

കുറ്റിപ്പുറം: രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. വട്ടംകുളം തൈക്കാട് തെക്കുംകാട്ടില്‍ മുബഷീറിനെയാണ് (23) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്.

എസ്.എച്ച്‌.ഒ ശശീന്ദ്രന്‍ മേലയിലിന്റെ നിര്‍ദേശപ്രകാരം സി.പി.ഒ ഷെറിന്‍, ടോണി, ജോസ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ച രാത്രി 12ഓടെ തങ്ങള്‍പടി ഭാഗത്തുനിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *