പെരിന്തൽമണ്ണ : എരവിമംഗലത്ത് കൂട്ടിലിട്ടിരുന്ന ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു. മറ്റൊന്നിനെ പരിക്കേൽപ്പിച്ചു. പച്ചത്തുരുത്തിലെ പുത്തനാപറമ്പിൽ സുനിലിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളാണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച രാത്രി ഒന്നോടെ പുറത്തിറങ്ങി നോക്കിയ സുനിലിന്റെ പിതാവാണ് ഒരു ആടിനെ കൊന്നനിലയിൽ കണ്ടത്. മറ്റൊന്നിനെ ആക്രമിക്കുന്നതും കണ്ടു. ടോർച്ച് തെളിച്ചതോടെ ആടിനെ ഉപേക്ഷിച്ച് ജീവി ഓടിപ്പോയി. രാവിലെ നോക്കുമ്പോൾ ജീവനറ്റ ആടിനെ കൂറച്ചുദൂരേക്കു കൊണ്ടുപോയി പകുതിയോളം തിന്നനിലയിലാണ് കണ്ടത്.പ്രദേശത്തു കണ്ട കാൽപ്പാടുകൾ വന്യജീവിയുടേതാണെന്നു സംശയിക്കുന്നു.
Related Posts

തിരൂരിൽ 30 ആടുകൾ ചത്തു; ചെള്ളുപനിയെന്ന് സംശയം
- Editor
- October 10, 2022
- 0
Spread the love തിരൂർ: പൂക്കയിൽ, തുമരക്കാവ്, ചെമ്പ്ര പ്രദേശങ്ങളിൽ മുപ്പതിലധികം ആടുകൾ രോഗം ബാധിച്ച് ചത്തു. വെറ്ററിനറി ഡോക്ടർമാരുടെ സംഘം ഞായറാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. പ്രാഥമിക പരിശോധനയിൽ ചെള്ളുപനിയാവാം എന്ന നിഗമനത്തിലാണ് ഡോക്ടർമാർ. […]
തിരൂരങ്ങാടി താലൂക്കാശുപത്രി പോസ്റ്റ്മോര്‍ട്ട വിവാദം: സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു
- Editor
- January 10, 2025
- 0
Spread the love തിരൂരങ്ങാടി താലൂക്കാശുപത്രി തിരൂരങ്ങാടി: താലൂക്കാശുപത്രിയിലെ പോസ്റ്റ് മോര്‍ട്ട വിവാദത്തില്‍ ദൃക്സാക്ഷിക്കെതിരെ സൂപ്രണ്ടിന്റെ പ്രതികാര നടപടിയെന്ന് പരാതി. അഞ്ച് മാസത്തോളമായി ആശുപത്രിയില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന പെരുവള്ളൂര്‍ പറമ്പില്‍ പീടിക സ്വദേശി […]

തേനീച്ചയുടെ കുത്തേറ്റ് നിരവധി വിദ്യാർഥികൾക്ക് പരിക്ക്
- Editor
- January 26, 2023
- 0