വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ വലയിൽ

വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ വലയിൽ
Spread the love

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിൽ വീട്ടുമുറിയിലെ റാക്കിൽ കയറിയ മൂർഖൻ പിടിയിലായി. മതിലഞ്ചേരി പ്രകാശന്‍റെ വീട്ടിൽനിന്നാണ് മൂർഖനെ പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് പാമ്പ് കയറിക്കൂടിയതായി ശ്രദ്ധയിൽപ്പെട്ടത്. പൂച്ച പ്രസവിച്ചു കിടന്നിരുന്ന റാക്കിൽനിന്നും പൂച്ചയുടെയും പാമ്പിന്‍റെയും ശബ്ദം വേറിട്ട് കേട്ടതോടെ വീട്ടുകാർ പരിഭ്രാന്തരായി. പൂച്ചക്കുഞ്ഞുങ്ങളെ റാക്കിൽ ചത്ത നിലയിൽ കണ്ടെത്തി. രാത്രി ഏഴരയോടെ കാക്കഞ്ചേരി 11-ാം മൈലിൽനിന്നും ജാഫർ എന്നായൾ എത്തി മൂർഖനെ ശ്രമകരമായി പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *