ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

Spread the love

മലപ്പുറം :  പാലക്കാട് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശി സിറാജുദ്ദീനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു മുമ്പ് നടന്ന ഗൂഢാലോചനയിൽ സിറാജുദ്ദീനും പങ്കെടുത്തിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഗൂഢാലോചന നടന്നത്. സിറാജുദീനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഇയാൾ കൂടുതൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവിധ കൊലക്കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും ഒളിത്താവളം ഒരുക്കി. കൈവെട്ട് കേസ്, സഞ്ജിത് കൊലക്കേസ് പ്രതികളെയും സിറാജുദ്ദീൻ സഹായിച്ചതായി പൊലീസ് കണ്ടെത്തി.

സിറാജുദ്ദീനിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവിൽ പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിതിനെ വെട്ടിയതിന് ശേഷമുള്ള ദൃശ്യങ്ങളും കണ്ടെത്തി.
എലപ്പുള്ളിയിൽ പോപ്പുലർഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ വർഷം  ഏപ്രിൽ 16ന്  ആർ എസ് എസ് നേതാവ് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊന്നത്.

 

Malappuram News | Latest Malappuram Regional News in Malayalam

Leave a Comment