മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
Spread the love

മലപ്പുറത്തുനിന്ന് ചാവക്കാട്ടേക്ക് പോവുകയായിരുന്നു ട്രെയ്‌ലര്‍ ലോറിയില്‍ നിന്ന് വീണ് വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഒരു സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.

തൃശൂര്‍ പുന്നയൂര്‍കുളം അകലാട് ആണ് അപകടം. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. കെട്ടുപൊട്ടി ലോറിയിലെ ഇരുമ്പ്ഷീറ്റുകള്‍ മൂഴുവന്‍ റോഡില്‍ വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറിങ്ങിയ മുഹമ്മദാലിയുടെയും ലോറിക്ക് പിന്നില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഷാജിയുടെയും മുകളിലേക്കാണ് ഷീറ്റ് വീണത്. ഇരുവരും തത്സക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ പോലീസ് പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *