10,000 പ്ലാസ്റ്റിക് കുപ്പികൾ; മാലിന്യത്തിനെതിരെ കൊമ്പ് കുലുക്കി കുട്ടിയാന ശിൽപം
പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമിച്ച ആനയുടെ ശിൽപം അനാച്ഛാദനം ചെയ്ത ശേഷം കാണുന്ന പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, ഭരണസമിതി അംഗങ്ങൾ എന്നിവർ അങ്ങാടിപ്പുറം: വലിച്ചെറിയുന്ന കുപ്പികൾ കൊണ്ട് ആനയുടെ ശിൽപം പണിത് അങ്ങാടിപ്പുറം പഞ്ചായത്ത് മാലിന്യനിർമാർജനത്തിൽ കൗതുകം തീർത്തു. പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികൾ ശുചിത്വ ശിൽപം പണിയാൻ ഉപയോഗിച്ചു. വളാഞ്ചേരി സ്വദേശി ഹംസക്കുട്ടിയാണ് ശിൽപം നിർമിച്ചത്. പഞ്ചായത്ത് പല സ്ഥലങ്ങളിലായി സ്ഥാപിച്ച 32 ബോട്ടിൽ ബൂത്തുകളിൽനിന്ന് ശേഖരിച്ചവയാണ് പ്ലാസ്റ്റിക് … Read more