ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണു; തിരുനാവായയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുനാവായ: പട്ടർനടക്കാവിൽ വീടിന്റെ ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് സ്ത്രീ മരിച്ചു. നമ്പിയാംകുന്ന് കരിങ്കപ്പാറ അബൂബക്കറിന്റെ ഭാര്യ സുഹറ (46) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. തിരൂരിൽനിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് കിണറ്റിൽനിന്ന് പുറത്തെടുത്തത്. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. നേരത്തേ എടക്കുളത്താണ് ഇവർ താമസിച്ചിരുന്നത്. മക്കൾ: സഫീർ, സഫൂറ, സജ്ന. മരുമക്കൾ: നിമ, ജാഫർ, ഫാജിസ്.

ദേ​ശീ​യ​പാ​ത; വ​ട്ട​പ്പാ​റ​യി​ലെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

ദേ​ശീ​യ​പാ​ത വ​ട്ട​പ്പാ​റ ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങളുടെ ആകാശക്കാഴ്ച വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി പാ​ത​യാ​ക്ക​ൽ വ​ളാ​ഞ്ചേ​രി മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ഓ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും വ​ട​ക്കും​മു​റി വ​രെ​യും വ​യ​ഡ​ക്ട് അ​വ​സാ​നി​ക്കു​ന്ന വ​ട്ട​പ്പാ​റ​യി​ലെ കു​റ​ച്ച് സ്ഥ​ല​ത്തും, ക​രി​പ്പോ​ൾ ഭാ​ഗ​ത്തും മാ​ത്ര​മേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ. വ​ട്ട​പ്പാ​റ​യി​ലെ കു​ന്നി​ടി​ച്ച് വ​ലി​യ കൂ​റ്റ​ൻ പാ​റ​ക​ൾ പൊ​ട്ടി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം. കു​ന്നി​ന​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തി​യ വ​ലി​യ പാ​റ​ക​ൾ പൊ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നാ​ലാ​ണ് ഇ​വി​ടെ നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണം. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ഇ​വി​ടെ നി​ന്നും … Read more

വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം; സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ അറസ്റ്റിൽ

വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു മലപ്പുറം: വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ അറസ്റ്റിൽ. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പ്രവർത്തകർ കുന്നുമ്മലിൽ റോഡ് ഉപരോധിച്ചത്. വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു റോഡിൽ കുത്തിയിരുന്ന് … Read more

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു; കാർ യാത്രികർ അറസ്റ്റിൽ

ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിൽ തടഞ്ഞ ബസ്. ഉൾച്ചിത്രത്തിൽ അറസ്റ്റിലായവർ കോട്ടക്കൽ: ഡ്രൈവർ മദ്യപിച്ചെന്ന് പരാതിയുമായി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരിയ കാർ യാത്രികർ കോട്ടക്കലിൽ അറസ്റ്റിൽ. പുത്തൂർ അരിച്ചോൾ നിരപ്പറമ്പ് സ്വദേശി കല്ലേങ്ങാടൻ സിയാദ്(19), കല്ലേങ്ങാടൻ സിനാൻ(19), വടക്കേതിൽ ഫുഹാദ് സനിൻ(22) എന്നിവരെയാണ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. ചങ്കുവെട്ടി ജങ്ഷനിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തൃശൂർ ഭാഗത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ താക്കോലാണ് … Read more

റോഡരികിൽ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തവ​രെ മാരകമായി ആക്രമിച്ചവർ അറസ്റ്റിൽ

മുഹമ്മദ് റാഷിഖ്‌ (27), മുഹമ്മദ് ജാസിദ്​ (26), മുഹമ്മദ് ബാസിത് (21) മലപ്പുറം: റോഡരികിൽ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തി രണ്ട്​പേരെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പാണക്കാട് പെരിയേങ്ങൽ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര മുഹമ്മദ് ജാസിദ്​ (26), പാണക്കാട് കുണ്ടുപുഴക്കൽ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്​തത്​. പെരുന്നാൾ ദിനത്തിൽ പുലർച്ചെ പാണക്കാട് … Read more

മ​ക​ന്‍റെ മ​ര​ണം: പ്ര​തി​ക​ളെ ശി​ക്ഷി​ച്ചെ​ങ്കി​ലും ആ​ഘാ​തം മാ​റാ​തെ കു​ടും​ബം

പ​ര​പ്പ​ന​ങ്ങാ​ടി: കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ണി​മാ​റ്റാ​ൻ മ​ണ​ലാ​ര​ണ്യ​ത്തി​ലേ​ക്കു പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ അ​റു​കൊ​ല ചെ​യ്ത സൗ​ദി, യ​മ​നി പൗ​ര​ന്മാ​ർ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭി​ച്ചെ​ങ്കി​ലും മ​ക​ന്‍റെ മ​ര​ണ​മേ​കി​യ പ്ര​ഹ​ര​ത്തി​ൽ​നി​ന്ന് മാ​താ​പി​താ​ക്ക​ളും കു​ടും​ബ​വും ഇ​നി​യും മു​ക്തി​നേ​ടി​യി​ല്ല. പ​ര​പ്പ​ന​ങ്ങാ​ടി സ​ദ്ദാം ബീ​ച്ചി​ലെ അ​ങ്ങ​മ്മ​ന്‍റെ പു​ര​ക്ക​ൽ സി​ദ്ദീ​ഖി​നെ​യാ​ണ് സ​ഹോ​ദ​ര​ന്‍റെ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ര​ണ്ടം​ഗ യ​മ​നി, സൗ​ദി ക്രി​മി​ന​ൽ സം​ഘം വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. മ​ക​ന്‍റെ കൊ​ല​പാ​ത​കം അ​റി​ഞ്ഞ​തു മു​ത​ൽ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ർ​ന്ന പി​താ​വ് പി​ന്നീ​ട് വീ​ടി​ന​ക​ത്ത് ശ​യ്യ​യി​ലാ​ണ്. ആ​ർ.​എ​സ്.​പി മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക-​ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ മു​ന്ന​ണി … Read more