മരിച്ച മങ്കട സ്വദേശിനിയുടെ നിപ ഫലം പോസിറ്റീവ്; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ

കോഴിക്കോട്: അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിലാണ്. ജൂൺ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സാമ്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ … Read more

ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ മരിച്ചു; വായിൽനിന്ന് നുരയും പതയും​ വന്നതായി രക്ഷിതാക്കൾ

റജുൽ ഇസ്‍ലാം കോട്ടക്കൽ: പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരിച്ചു. അസം സ്വദേശി അമീർ ഹംസയുടെയും സൈമ ഖാത്തൂനിന്റെയും മകൻ റജുൽ ഇസ്‍ലാം ആണ് മരിച്ചത്. കോട്ടക്കൽ ജി.എം യു.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. ആട്ടീരിയിൽ വാടകക്ക് കഴിയുകയായിരുന്നു കുടുംബം. ബുധനാഴ്ച രാവിലെ ബ്രഡും കോഴിമുട്ടയുമാണ് മകൻ കഴിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. ക്ഷീണം തോന്നിയതിനെ തുടർന്ന് സ്കൂളിലേക്ക് പറഞ്ഞയച്ചില്ല. അൽപ നേരത്തിനകം ഉറങ്ങുകയും ചെയ്തു. പിന്നീട് കുട്ടിയുടെ വായിൽനിന്ന് നുരയും പതയും … Read more

നഖ്ശബന്ദിയ്യ ത്വരീഖത്ത് വിട്ടതിന് കുടുംബത്തിൽ കയറ്റുന്നില്ലെന്ന് പരാതി; പരാതിക്കാർ ജഗ്ഗി വാസുദേവിന്റെ വളന്റിയറെന്ന് ത്വരീഖത്ത് ഭാരവാഹികൾ

നഖ്ശബന്ദിയ്യ ത്വരീഖത്ത് സംഘടിപ്പിച്ച സമൂഹവിവാഹം (ഫയൽചിത്രം) മലപ്പുറം: നഖ്ശബന്ദിയ്യ ത്വരീഖത്തുമായുള്ള ബന്ധം വേർപെടുത്തിയതിന്, സംഘടനയുടെ നിർദേശപ്രകാരം സഹോദരിമാരെ കുടുംബം അകറ്റിനിർത്തുന്നതായി പരാതി. അരീക്കോട് കിഴിശ്ശേരി സ്വദേശികളായ കല്ലൻ വീട്ടിൽ ലുബ്ന, അനുജത്തി ഷിബ്‍ല, ലുബ്നയുടെ ഭർത്താവ് റിയാസ് എന്നിവരാണ് സംഘടന നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. മലപ്പുറം എസ്.പിക്കും കൊണ്ടോട്ടി ഡിവൈ.എസ്.പിക്കും പരാതി നൽകിയതായി ഇവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ പി.വി. ഷാഹുൽ ഹമീദ് നേതൃത്വം നൽകുന്ന നഖ്ശബന്ദിയ്യ ത്വരീഖത്തി​ലുൾപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു തങ്ങളെന്ന് ഇവർ … Read more

അച്ഛൻ മരിച്ചതറിഞ്ഞ് മകനും മരിച്ചു

എടക്കര: ഹൃദയാഘാതത്തെ തുടർന്ന് പിതാവും തൊട്ടുപിന്നാലെ മകനും മരിച്ചു. ചുങ്കത്തറ എരുമമുണ്ട വില്ലേജ് ഓഫിസിനു സമീപം പുത്തൻപുരയ്ക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (48) എന്നിവരാണ് കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. അർബുദബാധിതനായ തോമസിനെ രോഗം കലശലായതിനെത്തുടർന്ന് ചൊവ്വാഴ്ച 11 മണിയോടെ എരുമമുണ്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ തോട്ടത്തിൽ ടാപ്പിങ്ങിനു പോയ ടെൻസ് വിവരമറിഞ്ഞ് ആശുപത്രിയിലെത്തി പിതാവിന്റെ മരണം സ്ഥിരീകരിക്കാൻ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ … Read more

ഹൃദയം മാറ്റിവെക്കൽ: നവീന സാങ്കേതികവിദ്യയുമായി ഡോ. നബീൽ

മ​ങ്ക​ട/​മ​ല​പ്പു​റം: ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള യൂ​റോ​പ്യ​ൻ സൊ​സൈ​റ്റി ഫോ​ർ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്‌​പ്ലാ​ന്‍റേ​ഷ​ൻ കോ​ൺ​ഗ്ര​സി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണം ല​ഭി​ച്ച്​ നാ​ടി​ന് അ​ഭി​മാ​ന​മാ​യി വ​ട​ക്കാ​ങ്ങ​ര സ്വ​ദേ​ശി​യും യു​വ​ശാ​സ്​​ത്ര​ജ്ഞ​നു​മാ​യ ഡോ. ​ന​ബീ​ൽ ​പി​ലാ​പ​റ​മ്പി​ൽ. ഐ.​ഐ.​ടി മ​ദ്രാ​സി​ലെ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റാ​യ ഡോ. ​ന​ബീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ണ​സം​ഘം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഹൃ​ദ​യം മാ​റ്റി​വെ​ക്കാ​നു​ള്ള ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹൃ​ദ​യം ദാ​നം ചെ​യ്ത​ശേ​ഷം ശ​രീ​ര​ത്തി​നു​പു​റ​ത്തു​വെ​ച്ച് ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം വീ​ണ്ടും സ​ജീ​വ​മാ​ക്കാ​നും അ​വ​യ​വ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തു​വാ​നു​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ പെ​ർ​ഫ്യൂ​ഷ​ൻ സി​സ്റ്റ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. പൂ​ർ​ണ​മാ​യും … Read more

ഇ​ന്ന് ഡോ​ക്ടേ​ഴ്സ് ദി​നം; കാ​രു​ണ്യ​മാ​ണ് ഈ ​ഡോ​ക്ട​ർ​ക്ക് മ​രു​ന്ന്

പ​ര​പ്പ​ന​ങ്ങാ​ടി: ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി നാ​ടി​ന്റെ പ​ട്ടി​ണി മാ​റ്റു​ന്ന​ത് വേ​റി​ട്ട കാ​ഴ്ച​യാ​ണ്. ‘വി​ശ​ക്കാ​ത്ത പ​ര​പ്പ​ന​ങ്ങാ​ടി’ പ​ദ്ധ​തി​യെ സം​ഭാ​വ​ന ചെ​യ്ത ന​ഹാ​സ് ചാ​രി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ ഡോ. ​മു​നീ​ർ ന​ഹ നാ​ട്ടി​ലെ എ​ല്ലാ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ആ​ശ്ര​യ​മാ​ണ്. സ​മ​യം ഉ​ച്ച​യാ​വു​ന്ന​തോ​ടെ എ​ല്ലാ ദി​വ​സ​വും ന​ഹാ​സ് ആ​ശു​പ​തി​യു​ടെ മ​തി​ലി​ന് ചാ​രെ​യു​ള്ള ഭ​ക്ഷ​ണ അ​ല​മാ​ര​യി​ൽ ഭ​ക്ഷ​ണ പൊ​തി ആ​വ​ശ്യ​ക്കാ​രെ തേ​ടി​യെ​ത്തും. ആ​വ​ശ്യ​മ​നു​സ​രി​ച്ച് ആ​ർ​ക്കും ഭ​ക്ഷ​ണ പൊ​തി​ക​ൾ എ​ടു​ത്തു കൊ​ണ്ടു പോ​കാം. നി​യ​ന്ത്രി​ക്കാ​ൻ ഇ​വി​ടെ ആ​രു​മി​ല്ല. ഇ​ത് ഫോ​ട്ടോ എ​ടു​ക്കാ​നോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്കാ​നോ … Read more