തുറസ്സായ സ്ഥലത്ത് കുന്നുകൂടി മാലിന്യം; രോഗഭീഷണി ഉയർത്തി എം.സി.എഫ് കേന്ദ്രങ്ങൾ
താനാളൂർ പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം താൽക്കാലിക സി.എം.എഫ് കേന്ദ്രത്തിൽ കൂട്ടിയിട്ട നിലയിൽ താനൂർ: താനാളൂർ പഞ്ചായത്തിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇരുപതാം വാർഡിൽ താൽക്കാലിക എം.സി.എഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തുറസ്സായ നിലയിൽ സൂക്ഷിക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. മാലിന്യം ഇത്തരത്തിൽ കൂട്ടിയിടുന്നത് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കോൺഗ്രസ് കെ.പുരം മണ്ഡലം കമ്മിറ്റി താനൂരിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വീട്ടുകാർ കഴുകി ഉണക്കി യൂസർ ഫീ നൽകി കൊടുത്തയക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കാനുള്ള എം.സി.എഫ് … Read more