മലയോര പാത നിർമാണത്തിലെ അശാസ്ത്രീയത; മങ്കുണ്ടിൽ വെള്ളം കയറൽ തുടരും
കനത്ത മഴയിൽ ചൊവ്വാഴ്ച മലയോര ഹൈവേയിൽ റോഡിൽ വെള്ളം മൂടിയപ്പോൾ കാളികാവ്: ഹൈവേ നിർമാണത്തോടെയെങ്കിലും കാളികാവ്-നിലമ്പൂർ റോഡിൽ മങ്കുണ്ടിലെ വെള്ളം മൂടലിന് പരിഹാരമാവുമെന്ന പ്രതീക്ഷ പൊലിഞ്ഞു. കഴിഞ്ഞ ഞായർ, ചൊവ്വ ദിവസങ്ങളിലുണ്ടായ മഴയിൽ മലയോര ഹൈവേ കടന്നുപോകുന്ന മങ്കുണ്ടിൽ വെള്ളം കയറി. മലയോര പാതയിലേക്ക് വെള്ളം കയറാതിരിക്കാൻ മങ്കുണ്ടിൽ റോഡ് കൂടുതൽ ഉയർത്തണമെന്ന ആവശ്യവുമായി നിർമാണ വേളയിൽ തന്നെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. എം.എൽ.എയും പ്രാദേശിക ജനപ്രതിനിധികളുമടക്കം സ്ഥലം സന്ദർശിച്ച് ഹൈവേ നിർമാണ ചുമതലയുള്ള കെ.ആർ.ബി.എഫ് ഉദ്യോഗസ്ഥരുമായി റോഡ് … Read more