മെത്താഫെറ്റാമിനും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
സുഹൈബ് നിലമ്പൂർ: വിൽപനക്കായി സൂക്ഷിച്ച നാലു ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ. പുള്ളിപ്പാടം ഓടായിക്കൽ മേത്തലയിൽ സുഹൈബിനെയാണ് (മത്തായി -32) നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാൾ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഓടായിക്കലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് … Read more