
പാതിവഴിയിലായ പുറ്റമണ്ണ കുറുപൊയിലിലെ ഓവുപാലം
കാളികാവ്: പുറ്റമണ്ണ-തണ്ട്കോട് റോഡിലെ കുറുപൊയിലിൽ നിർമാണത്തിലിരിക്കുന്ന ഓവുപാലം പാതിവഴിയിലായത് ജനത്തിന് ദുരിതം കൂട്ടുന്നു. പാതവക്കിലെ വൈദ്യുതി പോസ്റ്റ് മാറ്റാൻ വൈകുന്നതാണ് ഓവുപാലം പണി നീളാൻ കാരണം. വാഹനങ്ങൾ സഞ്ചരിക്കുന്നതും ഏറെ ബുദ്ധിമുട്ടിയാണ്. റോഡിലെ വീതി കുറവ് കാരണം സമീപത്തെ വൈദ്യുതി പോസ്റ്റിൽ ബസുകൾ ഉൾപ്പെടെ ഇടിക്കുന്നത് പതിവാണ്. 11 കെവി വൈദ്യുതി ലൈൻ കടന്നുപോകുന്ന പോസ്റ്റാണ് ഇത്. പോസ്റ്റ് ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയായില്ല.

